LAUNCHPAD

‘ബജറ്റ്’ സ്മാർട്ഫോൺ രംഗത്തു സജീവമാകാൻ കരുക്കൾ നീക്കി എൽജി; 10,000 രൂപയിൽ ഡബ്ല്യു30 അവതരിപ്പിച്ചു

26 Aug 2019

ന്യൂഏജ് ന്യൂസ്, ഇലക്ട്രോണിക്സ് ഗൃഹോപകരണ രംഗത്തെ ്രപമുഖ കൊറിയൻ ബ്രാൻഡ് എൽജിക്ക് ‘ബജറ്റ്’ സ്മാർട്ഫോൺ രംഗത്തു സജീവമാകാൻ കരുക്കൾ നീക്കുകയാണ്. ആ വിപണിയുടെ രാജാക്കന്മാരായ ചൈനീസ് ബ്രാൻഡുകളുടെ തന്ത്രം തന്നെ വിപണനത്തിനു സ്വീകരിച്ചാണ് എൽജി ഡബ്ല്യു30 ഈയിടെ അവതരിപ്പിച്ചത്. ഓൺലൈനിൽ ഫ്ലാഷ് സെയിൽ നടത്തി വൻ കച്ചവടം നേടുക, പിന്നാലെ കടകളിലും കച്ചവടത്തിനെത്തിക്കുക.

10,000 രൂപ നിലവാരത്തിൽ വിലയുള്ള ഫോണുകളുടെ വിപണി എന്ന മാസ് മാർക്കറ്റിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന മോഡലാണ് ഡബ്ല്യു30. പ്രീമിയം ലുക്, നോച്ച് ഡിസ്പ്ലേ, 3 റിയർ ക്യാമറ, 4000എംഎഎച്ച് ബാറ്ററി എന്നിങ്ങനെ ഒറ്റ നോട്ടത്തിൽ ആകർഷിക്കുന്ന ഘടകങ്ങള‍ുണ്ട്.

ബോഡി പ്ലാസ്റ്റിക് നിർമിതമെങ്കിലും പിന്നിലെ ഗ്ലാസ് ഫിനിഷുളള ലാമിനേഷനും വശങ്ങളിലെ ക്രോം പ്ലേറ്റിങ്ങുമൊക്കെ ആകർഷകം. പ്ലാറ്റിനം ഗ്രേ, തണ്ടർ ബ്ലൂ നിറങ്ങളിൽ കിട്ടും.

രണ്ട് 4ജി സിം അഥവാ ഒരു സിമ്മും ഒരു മൈക്രോ എസ്ഡി കാർഡുമാണ് ഇടാനാകുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് ഫോണിൽ 6 ജിബിയോളം സിസ്റ്റത്തിനുതന്നെ വേണമെന്നതിനാൽ എന്തൊക്കെ സ്റ്റോർ ചെയ്യണമെന്ന് 2 സിം ഉപയോഗിക്കുന്നവർ പ്രത്യേകം പ്ലാൻ ചെയ്യണം.

6.26 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേ സ്ക്രീനിലെ നോച്ചിന്റെ ആകൃതി വി വേണേ യു വേണോ അതോ നോച്ചിനു താഴെ സ്ക്രീൻ കണ്ടാൽ മതിയോ എന്നു ക്രമീകരിക്കാൻ ഓപ്ഷനുണ്ട്. നോച്ചിനടുത്തുള്ള എൽഇഡി നോട്ടിഫിക്കേഷൻ ലൈറ്റ് വളരെ ഉപയോഗപ്രദമാണ്.

ഫിംഗർ പ്രിന്റ് സെൻസറും ഫെയ്സ് അൺലോക്കും ഉണ്ട്.

ആൻഡ്രോയ്ഡ് 9 പൈ ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയറും സങ്കീർണതകളില്ലാത്ത യൂസർ ഇന്റർഫെയ്സും അനായാസ കൈകാര്യം ഉറപ്പാക്കുന്നു. പവർ ബട്ടൺ 3 തവണ അമർത്തി എമർജൻസി കോൾ നടത്താം.

ഹെവി ഗ്രാഫിക്സ് ഇല്ലാത്ത ഗെയിമുകൾ നന്നായി നടത്താനുള്ള ശേഷി ഡബ്ല്യു30ന് ഉണ്ട്. പബ്ജിയും കളിക്കാം, കുറഞ്ഞ ഗ്രാഫിക്സിൽ.

സോണി ഐഎംഎക്സ്486 12എംപി ക്യാമറ, 13 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത്ത് സെൻസർ എന്നിവയാണ് പിന്നിലെ ക്യാമറക്കൂട്ടത്തിൽ. വിവിധ ഓപ്ഷൻ മോഡുകളുണ്ട്. സെൽഫിയെടുക്കാൻ 16എംപി ക്യാമറയാണുള്ളത്. ബ്യൂട്ടി മോഡുമുണ്ട്. 4000എംഎഎച്ച് ബാറ്ററി ഫുൾ ചാർജിൽ ഒന്നൊന്നര ദിവസം ഓടും. 10490 രൂപയാണു വില.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story