TECHNOLOGY

സ്​മാർട്ട്​ഫോൺ വിപണിയിൽ നിന്ന് വിടപറയാനൊരുങ്ങി എൽജി

Newage News

24 Jan 2021

പ്രശസ്​ത കൊറിയൻ ടെക്​നോളജി ബ്രാൻറായ എൽജി സ്​മാർട്ട്​ഫോൺ നിർമാണം നിർത്താൻ പോകുന്നതായി റിപ്പോർട്ട്​. സ്​മാർട്ട്​ഫോൺ വിപണിയിലെ കിടമത്സരമാണ്​ ഇത്തരമൊരു തീരുമാനമെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ്​ സൂചന. അവരുടെ ഇരട്ട സ്​ക്രീനുള്ള എൽ.ജി വിങ്​ സ്​മാർട്ട്​ഫോൺ ലോഞ്ചിന്​ പിന്നാലെയാണ്​ കമ്പനി ഫോൺ വിപണിയിൽ നിന്നും വിടപറയാനൊരുങ്ങുന്നത്​​. കൂടാതെ പുതിയ റോളബ്​ൾ ഫോൺ കഴിഞ്ഞ ദിവസമായിരുന്നു എൽ.ജി ടീസ്​ ചെയ്​തത്​. റോയിറ്റേഴ്​സ്​ പുറത്തുവിട്ട റിപ്പോർട്ട്​ പ്രകാരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിടുന്ന കനത്ത നഷ്​ടം മൂലമാണ്​ കമ്പനി സ്​മാർട്ട്​ഫോൺ നിർമാണ യൂണിറ്റ്​ അടച്ചുപൂട്ടാൻ പദ്ധതിയിട്ടിട്ടുള്ളത്​. ''ആഗോള വിപണിയിൽ സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള മൊബൈൽ ബിസിനസ്സിലെ മത്സരം രൂക്ഷമായിരിക്കുകയാണ്​. ഞങ്ങളുടെ മൊബൈൽ ഫോൺ ബിസിനസ്സിനെക്കുറിച്ച് ഏറ്റവും മികച്ച തീരുമാനമെടുക്കേണ്ട ഘട്ടത്തിലെത്തിയെന്ന് എൽജി ഇലക്ട്രോണിക്സ് വിശ്വസിക്കുന്നു.  എൽജി സിഇഒ ബ്രയാൻ ക്വോൺ തൊഴിലാളികൾക്ക്​ അയച്ച മെമ്മോയിൽ  പറഞ്ഞു. മൊബൈൽ വ്യവസായത്തിൽ നിന്ന്​ വിട്ടുനിൽക്കുന്നുണ്ടെങ്കിലും തൊഴിലാളികളെ നിലനിർത്തുമെന്നും ക്വോൺ മെമ്മോയിൽ പറഞ്ഞു. 60 ശതമാനം ജീവനക്കാരെ മറ്റ് ബിസിനസ്സ് യൂണിറ്റുകളിലേക്ക് മാറ്റാൻ എൽജി പദ്ധതിയിട്ടിട്ടുണ്ടെന്നാണ്​ സൂചന. അതേസമയം, ബാക്കി 40 ശതമാനം ആളുകളെ കമ്പനി എന്ത്​ ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. കമ്പനിക്ക്​ 4.5 ബില്യൺ ഡോളർ നഷ്​ടമാണുണ്ടായിരിക്കുന്നത്​.  അത്​ ഏകദേശം 32,847 കോടി രൂപ വരും. ഒരു കാലത്ത്​ ആഗോള സ്​മാർട്ട്​ഫോൺ മാർക്കറ്റിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രാൻറായിരുന്നു എൽ.ജി. എന്നാൽ, 2020ൽ ഏഴാം സ്ഥാനം പോലും അവർക്ക്​ അലങ്കരിക്കാനായില്ല.   

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ