TECHNOLOGY

എല്‍ജി വിംഗ് ഒക്ടോബര്‍ 28 ന് ഇന്ത്യയില്‍ വിപണിയിലെത്തും

Newage News

23 Oct 2020

2020ല്‍ രൂപകല്‍പ്പന ചെയ്ത സ്മാര്‍ട്ട്ഫോണുകളിലൊന്നായ എല്‍ജി വിംഗ് ഒക്ടോബര്‍ 28 ന് ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് ദക്ഷിണ കൊറിയന്‍ കമ്പനി വെളിപ്പെടുത്തി. കമ്പനിയുടെ എക്സ്പ്ലോറര്‍ പ്രോജക്ടിന് കീഴിലുള്ള ആദ്യത്തേതാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍. ഇത് പുതിയ ഉപയോഗക്ഷമത ആശയങ്ങള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വരുന്നത്. എല്‍ജി വിംഗ് രണ്ട് ഡിസ്‌പ്ലേകളോടെയാണ് വരുന്നത്. അതിലൊന്ന് 90 ഡിഗ്രിയില്‍ ഘടികാരദിശയില്‍ കറങ്ങുന്ന സ്വിവല്‍ സ്‌ക്രീനാണ്. മള്‍ട്ടിടാസ്‌കിംഗ് മെച്ചപ്പെടുത്തുന്നതിനും പുതിയ ഉപയോഗ കേസുകള്‍ നല്‍കുന്നതിനുമുള്ള സോഫ്‌റ്റ്വെയര്‍ കസ്റ്റമൈസേഷനുകളുടെ ഒരു ലിസ്റ്റും ഈ ഫോണിലുണ്ട്. എല്‍ജി വിംഗ് കഴിഞ്ഞ മാസം ആഗോളതലത്തില്‍ അവതരിപ്പിച്ചിരുന്നു. അടുത്തിടെ ദക്ഷിണ കൊറിയന്‍ വിപണിയില്‍ എത്തിച്ചേരുകയും ചെയ്തു. ഇന്ത്യയില്‍, എല്‍ജി വിംഗ് ഒക്ടോബര്‍ 28 രാവിലെ 11:30 മണിക്ക് അവതരിപ്പിക്കും.  ഇന്ത്യയിലെ എല്‍ജി വിംഗ് വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ ദക്ഷിണ കൊറിയന്‍ വിപണിയില്‍ പ്രഖ്യാപിച്ച വിലയ്ക്കനുസൃതമായിരിക്കാം ഇന്ത്യയില്‍ വരുന്ന വില. അടിസ്ഥാന 128 ജിബി സ്റ്റോറേജ് വേരിയന്റിന് കെആര്‍ഡബ്ല്യു 1,098,900 (ഏകദേശം 71,400 രൂപ) വില വരുന്നു വില വരുന്നു. അറോറ ഗ്രേ, ഇല്ല്യൂഷന്‍ സ്‌കൈ എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്.

ഡ്യുവല്‍ നാനോ സിം വരുന്ന എല്‍ജി വിംഗ് ആന്‍ഡ്രോയിഡ് 10 ല്‍ ക്യു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ, 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080*2,460 പിക്സല്‍) പി-ഒലെഡ് ഫുള്‍വിഷന്‍ പ്രൈമറി ഡിസ്പ്ലേയാണ് ഈ ഹാന്‍ഡ്സെറ്റില്‍ അവതരിപ്പിക്കുന്നത്. സെക്കന്‍ഡറി ഡിസ്പ്ലേയ് 3.9 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080 *1,240 പിക്സല്‍) ജി-ഒലെഡ് ആണ്. പ്രാഥമിക ഡിസ്പ്ലേയില്‍ 20.5: 9 ആസ്‌പെക്ടറ്റ് റേഷിയോയും 395 പിപി പിക്സല്‍ ഡെന്‍സിറ്റിയും വരുന്നു. എന്നാല്‍, ഡ്യൂവല്‍ ഡിസ്‌പ്ലേയ്ക്ക് 1.15: 1 ആസ്‌പെക്ടറ്റ് റേഷിയോയും 419 പിപി പിക്സല്‍ ഡെന്‍സിറ്റിയും ഉണ്ട്. എല്‍ജി വിംഗിന് ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765 ജി soc , 8 ജിബി റാം എന്നിവയുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 2 ടിബി വരെ വികസിപ്പിക്കാവുന്ന 128 ജിബി, 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഓപ്ഷനുകളിലും ഈ സ്മാര്‍ട്‌ഫോണ്‍ വരുന്നു. എഫ് / 1.8 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 13 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറുമായി ജോടിയാക്കിയ എഫ് / 1.9 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും, ഒരു എഫ് / 2.2 അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സുമായി വരുന്ന 12 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സറും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് എല്‍ജി വിംഗിന്റെ സവിശേഷത. ക്യാമറ സെറ്റപ്പിന് ഹെക്സ-മോഷന്‍ സ്റ്റെബിലൈസറിന്റെ സപ്പോര്‍ട്ടും പ്രീലോഡുചെയ്ത ജിംബാല്‍ മോഷന്‍ ക്യാമറ സവിശേഷതയും നല്‍കിയിരിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി, എല്‍ജി വിംഗ് ഒരു പോപ്പ്-അപ്പ് മൊഡ്യൂളില്‍ 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും എഫ് / 1.9 ലെന്‍സും വാഗ്ദാനം ചെയ്യുന്നു. 5 ജി, 4 ജി എല്‍ടിഇ-എ, വൈ-ഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ എല്‍ജി വിംഗിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. കൂടാതെ, ക്വിക്ക് ചാര്‍ജ് 4.0+ 25w ഫാസ്റ്റ് ചാര്‍ജിംഗും 10w വയര്‍ലെസ് ചാര്‍ജിംഗും പിന്തുണയ്ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്‌ഫോണില്‍ വരുന്നത്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ