FINANCE

മൊബൈലിലൂടെ എല്‍ഐസി ഭവന വായ്പകള്‍ സ്വന്തമാക്കാൻ അവസരം

Newage News

23 Feb 2021

കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പകള്‍ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് എല്‍ഐസി ഹൗസിങ് ഫൈനാന്‍സ് ലിമിറ്റഡ്. ഇപ്പോള്‍ കമ്ബനി അവതരിപ്പിച്ചിരിക്കുന്ന 'ഹോമി' ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ വഴിയും ഭവന വായ്പകള്‍ക്ക് അപേക്ഷിക്കാം.

നിലവില്‍ 6.90 ശതമാനം മുതലാണ് എല്‍ഐസി ഭവന വായ്പകളുടെ പലിശ നിരക്ക്. ഉപഭോക്താക്കളുടെ യോഗ്യത വിലയിരുത്തിയതിന് ശേഷമായിരിക്കും ഉടനടിയുള്ള ഇന്‍സ്റ്റന്റ് ഭവന വായ്പകള്‍ ആപ്പിലൂടെ ലഭ്യമാവുക. ഈ അവസരത്തില്‍ ഹോമി ആപ്പ് വഴിയുള്ള എല്‍ഐസി എച്ച്‌എഫ്‌എല്‍ ഭവന വായ്പകളുടെ സവിശേഷതകള്‍ ചുവടെ കാണാം.

ആപ്പിലൂടെ ഭവന വായ്പയ്ക്ക് അപേക്ഷിക്കാം.

ഏറ്റവും പുതിയ പലിശ നിരക്കുകള്‍ ആപ്പിലൂടെ അറിയാം.

വരുമാനവും വസ്തുവിന്റെ വിലയും ആധാരമാക്കി വായ്പാ ഓഫറുകള്‍ കാണാം.

വായ്പാ യോഗ്യതയും പ്രതിമാസ തിരിച്ചടവുകളും ആദ്യമേ കണക്കുകൂട്ടാം.

വായ്പാ കാലാവധി എത്ര വേണമെന്ന് തീരുമാനിക്കാം.

വായ്പ ലഭിക്കുന്നതിനായുള്ള രേഖകള്‍ ആപ്പിലൂടെ അപ്ലോഡ് ചെയ്യാം.

വായ്പാ അപേക്ഷയുടെ സ്ഥിതി പരിശോധിക്കാം.

പൊതു സംശയങ്ങള്‍ക്ക് ഉടനടി മറുപടി നല്‍കുന്ന ചാറ്റ്‌ബോട്ടുമുണ്ട്.

പരമാവധി വായ്പാ തുക

30 ലക്ഷത്തിന് താഴെയുള്ള വായ്പാ ആവശ്യങ്ങള്‍ക്ക് വസ്തുവിലയുടെ 90 ശതമാനം വരെ വായ്പാ തുക ലഭിക്കും.

30 ലക്ഷത്തിനും 75 ലക്ഷത്തിനുമിടയിലാണ് വായ്പാ ആവശ്യമെങ്കില്‍ വസ്തുവിലയുടെ 80 ശതമാനമായിരിക്കും പരമാവധി വായ്പ തുക അനുവദിക്കുക.

75 ലക്ഷത്തിന് മുകളിലുള്ള വായ്പാ ആവശ്യങ്ങള്‍ക്ക് വസ്തുവിലയുടെ 75 ശതമാനമാണ് പരമാവധി വായ്പാ തുക.

തിരിച്ചടവ് കാലാവധി

ശമ്ബളക്കാര്‍ക്ക് 30 വര്‍ഷം വരെ വായ്പാ കാലാവധി എല്‍ഐസി എച്ച്‌എഫ്‌എല്‍ നല്‍കും.

സ്വയം തൊഴിലെടുക്കുന്നവര്‍ക്ക് 20 വര്‍ഷമാണ് വായ്പാ കാലാവധി പരമാവധി അനുവദിക്കുക.

ഭവന വായ്പയ്ക്ക് ആവശ്യമായ രേഖകള്‍

പാന്‍ കാര്‍ഡ്

ആധാര്‍ കാര്‍ഡ്

പ്രവാസികളാണെങ്കില്‍ പാസ്‌പോര്‍ട്ടും വേണം

വീട്ടുവിലാസം തെളിയിക്കുന്ന രേഖ

ശമ്ബളക്കാരെങ്കില്‍ സാലറി സ്ലിപ്പും ഫോം 16 ഉം വേണം

സ്വയം തൊഴിലെടുക്കുന്നവര്‍ കഴിഞ്ഞ 3 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ വിവരങ്ങളും മറ്റു സാമ്ബത്തിക വിവരങ്ങളും സമര്‍പ്പിക്കണം

6 മുതല്‍ 12 മാസം വരെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ്

വസ്തുവിന്റെ ആധാരം

ഫ്‌ളാറ്റാണ് വാങ്ങുന്നതെങ്കില്‍ ബില്‍ഡര്‍/സൊസൈറ്റിയില്‍ നിന്നുള്ള അനുമതി പത്രം

ആദായ നികുതി ഒടുക്കിയതിന്റെ രസീത്.

ഭവന വായ്പകള്‍ വിവിധതരം

ഇന്ത്യക്കാര്‍ക്കുള്ള ഭവന വായ്പ

പ്രവാസികള്‍ക്കുള്ള ഭവന വായ്പ

പ്രധാന്‍മന്ത്രി ആവാസ് യോജന

വീടു പുതുക്കാനുള്ള വായ്പ

ടോപ് അപ്പ് വായ്പ

പ്ലോട്ട് വായ്പ

ഗൃഹ വരിഷ്ട - പെന്‍ഷന്‍കാര്‍ക്കുള്ള ഭവന വായ്പ

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story