ECONOMY

മുടങ്ങിക്കിടക്കുന്ന പോളിസികൾ പുനരുജ്ജീവിപ്പിക്കാൻ എൽഐസി; നീക്കം ഇൻഷുറൻസ് കവറേജ് കഴിയുന്നത്ര ആളുകൾക്കു ലഭ്യമാക്കുന്നതിന്റെ ഭാഗമായി

06 Nov 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ 2 വർഷത്തിലധികമായി പ്രീമിയം മുടങ്ങിക്കിടക്കുന്ന പോളിസികൾ പുനരുജ്ജീവിപ്പിക്കാൻ എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ) അനുമതി നൽകി. 2014 ജനുവരി 1നു പ്രാബല്യത്തിൽ വന്ന ഐആർഡിഐ നിയമപ്രകാരം തുടർച്ചയായി രണ്ടു വർഷത്തിലധികം വരെ പ്രീമിയം മുടങ്ങിയ പോളിസികളിൽ പ്രീമിയം തുടരാൻ അനുവദിച്ചിരുന്നില്ല.

ലൈഫ് ഇൻഷുറൻസ് കവറേജ് കഴിയുന്നത്ര ആളുകൾക്കു ലഭ്യമാക്കുന്നതിന്റെ ഭാഗമായി എൽഐസിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് നയത്തിൽ മാറ്റം വരുത്താൻ ഐആർഡിഐ അനുമതി നൽകിയത്. പുതിയ നിയമപ്രകാരം 2014 ജനുവരി ഒന്നിനു മുൻപുള്ള പോളിസികൾക്കും ഇളവ് ബാധകമാണ്. 5 വർഷം വരെ പ്രീമിയം മുടങ്ങിയ നോൺ ലിങ്ക്ഡ് പോളിസികളും 3 വർഷം വരെ പ്രീമിയം മുടങ്ങിയ യൂണിറ്റ് ലിങ്ക്ഡ് പോളിസികളും ഇതുപ്രകാരം പ്രീമിയം അടച്ചു പുതുക്കിയെടുക്കാനാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ