FINANCE

വായ്പ പുനഃക്രമീകരണത്തിനു ആവശ്യക്കാർ കുറവെന്ന് എസ്ബിഐ; പ്രതീക്ഷിച്ചത്ര അപേക്ഷകൾ കിട്ടുന്നില്ല

Newage News

24 Sep 2020

കൊച്ചി: കോവിഡ് മൂലം തിരിച്ചടവു പ്രതിസന്ധിയിലായ ബിസിനസ് വായ്പകളുടെ പുനഃക്രമീകരണത്തിന്, പ്രതീക്ഷിച്ചത്ര അപേക്ഷകൾ കിട്ടുന്നില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർമാൻ രജ്നീഷ് കുമാർ. 8 ലക്ഷം കോടിയുടെ വായ്പകൾ ഇങ്ങനെ പുനഃക്രമീകരിക്കേണ്ടിവരുമെന്നാണ് വിപണി പ്രതീക്ഷിച്ചതെങ്കിലും ഒന്നര ലക്ഷം കോടിയിൽ ഒതുങ്ങാനാണു സാധ്യത. വലിയ കമ്പനികൾ വായ്പ പുനഃക്രമീകരണം എന്ന ലേബൽ ഇഷ്ടപ്പെടുന്നില്ല. 25 കോടിക്കുമേലും 400 കോടിക്കു താഴെയുമുള്ള വായ്പകളാകും കൂടുതലായും പരിഗണിക്കേണ്ടിവരുകയെന്ന് അദ്ദേഹം പറഞ്ഞു.

റീട്ടെയിൽ വായ്പകളുടെ പുനഃക്രമീകരണത്തിനും റിസർവ് ബാങ്ക് നിർദേശപ്രകാരം ബാങ്ക് പ്രത്യേക സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ബാങ്ക് വെബ്സൈറ്റിൽ വായ്പ അക്കൗണ്ട് നമ്പർ നൽകിയാലുടൻ പുനഃക്രമീകരണത്തിന് അർഹതയുണ്ടോയെന്ന് അറിയാനാകും. അർഹരായവർക്ക് റഫറൻസ് നമ്പർ ലഭിക്കും. ആ നമ്പറുമായി ബാങ്ക് ശാഖയിലെത്തിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. കോവിഡ് കാരണം തിരിച്ചടവു മുടങ്ങിയവർക്കുമാത്രമാണ് സൗകര്യം ലഭിക്കുക. കഴിഞ്ഞ മാർച്ച് 1 വരെ തിരിച്ചടവിൽ വീഴ്ച വരാത്ത വായ്പകൾക്കേ പുനഃക്രമീകരണത്തിന് അർഹതയുള്ളൂ. 24 മാസം വരെ മൊറട്ടോറിയം നൽകും. ഇനിയങ്ങോട്ട് 0.35% അധികപലിശ നൽകേണ്ടിവരുമെന്നും ബാങ്ക് പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story