ECONOMY

രാജ്യത്ത് പാചകവാതകത്തിന് വില കൂടി; ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടറിനു 11.50 രൂപ കൂടി 597 രൂപയായി

Newage News

01 Jun 2020

ന്യൂഡൽഹി: പാചകവാതക സിലിണ്ടറിനു വില കൂടി. മെട്രോ നഗരങ്ങളിൽ സബ്സിഡിയില്ലാത്ത ഒരു എൽപിജി സിലിണ്ടറിന് 37 രൂപയാണ് കൂടിയത്. ഇന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ഗാർഹിക ഉപഭോക്താക്കൾക്ക് 11.50 രൂപ കൂടി 597 രൂപയായി. ഹോട്ടലുകളിലും മറ്റുമുപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന് 110 രൂപ വർധിച്ചു 1135 രൂപയായി. തുടർച്ചയായി മൂന്നു മാസത്തെ വിലക്കുറവിനെ പിന്നാലെയാണ് പാചക വാതക നിരക്കിൽ വർധനവ് ഉണ്ടായിരിക്കുന്നത്. സബ്സിഡി സംബന്ധിച്ച വിശദാംശങ്ങൾ എണ്ണക്കമ്പനികൾ പുറത്തുവിട്ടിട്ടില്ല.

രാജ്യാന്തരവിപണിയിൽ ഇന്ധനവില ഉയർന്നതാണ് വില വർധനയ്ക്ക് കാരണമായി പറയുന്നത്. മാർച്ച് ഏപ്രിൽ മാസങ്ങളിലായി 114 രൂപയും മേയ് മാസമാദ്യം 162.50 രൂപയും ഗാർഹിക സിലിണ്ടറിന് വില കുറച്ചിരുന്നു. ഇതു വഴി ലോക്ഡൗൺ കാലത്ത് ഉപഭോക്താക്കൾക്ക് ഇന്ധന വില ബാധ്യതയായിരുന്നില്ല.

Content Highlights: Non-Subsidised Cooking Gas Costlier By Up To Rs 37/Cylinder In Metros

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ