FINANCE

ഒരു ബാങ്കുകൂടി ഇല്ലാതാകുന്നു: എന്താണ് ലക്ഷ്മി വിലാസ് ബാങ്കിൽ സംഭവിക്കുന്നത് എന്നറിയാം

Newage News

19 Nov 2020

പ്രതീക്ഷിത നീക്കത്തിലൂടെ അതീവ രഹസ്യമായാണ് നവംബര് 17ന് രാത്രി ലക്ഷ്മി വിലാസ് ബാങ്കില് മൊറട്ടോറിയം പ്രഖ്യാപിച്ചത്. റിസര്വ് ബാങ്ക് നല്കിയ അപേക്ഷ പരിഗണിച്ചാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവ്. ഈ സാഹചര്യത്തില് നിക്ഷേപകര്ക്കുള്ള സംശയങ്ങള്ക്ക് ഉത്തരം നല്കുകയാണിവിടെ.

മൊറട്ടോറിയം എന്നാല് എന്താണ്?

മൊറട്ടോറിയം പ്രഖ്യാപിച്ചാല് റിസര്വ് ബാങ്കിന്റെ മുന്കൂര് അനുമതിയില്ലാതെ നിക്ഷേപകന് ബാങ്കില്നിന്ന് പണം പിന്വലിക്കാനാവില്ല. ലക്ഷ്മി വിലാസ് ബാങ്കിന്റെ കാര്യത്തിലാണെങ്കില് 25,000 രൂപവരെ പിന്വലിക്കാന് നിക്ഷേപകന് കഴിയും. ഒരുമാസത്തേയ്ക്കാണ് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുള്ളത്.

മൊറട്ടോറിയം ഏര്പ്പെടുത്താന് കാരണം?

ബാങ്കിന്റെ സാമ്പത്തികനില തകരാറിലായതിനെതുടര്ന്നാണ് ബാങ്കിന്റെ ബോര്ഡിന്റെ അധികാരങ്ങള് പിന്വലിച്ചത്. ഡിസംബര് 16വെരയാണ് നിയന്ത്രണം.

റിസര്വ് ബാങ്കിന്റെ നീക്കം എന്തായിരിക്കും?

ബോര്ഡിനെ അസാധുവാക്കാന് തീരുമാനിച്ചതിലൂടെ ബാങ്ക് ഇനി അഡ്മിനിസ്ട്രേഷന് ഭരണത്തിന്റെ കീഴിലാകും. അതോടൊപ്പം ബാങ്കില് നടന്നകാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും അതോടൊപ്പം ഉണ്ടാകും.

കാനാറ ബാങ്കിന്റെ മുന് നോണ് എക്സിക്യുട്ടീവ് ചെയര്മാന് ടിഎന് മനോഹരനെയാണ് ലക്ഷ്മി വിലാസ് ബാങ്കില് അഡ്മനിസ്ട്രേറ്ററായി നിയമിച്ചിട്ടുള്ളത്.

ഭാവിയില് പ്രതീക്ഷിക്കാവുന്നത്

മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി ലയിപ്പിക്കാനുള്ള കരട് പദ്ധതിയും ആര്ബിഐ പുറത്തിറക്കിയിട്ടുണ്ട്. 2,500 കോടി രൂപയാണ് ഇതിനായി ഡിബിഐഎല് നിക്ഷേപിക്കുക.

ഓഹരി നിക്ഷേപം പിന്വലിക്കാന് കഴിയുമോ?

ആര്ബിഐ തയ്യാറാക്കിയ കരട് നിര്ദേശപ്രകാരം ഓഹരി നിക്ഷേപകര്ക്ക് നിക്ഷേപം തിരിച്ചുലഭിക്കാന് സാധ്യതയില്ല. അതായത് ലയനം നടക്കുമ്പോള് ഓഹരി ബാങ്കിന്റെ ഓഹരി മൂലധനം പൂജ്യമാകും. കരട് നിര്ദേശമായതിനാല് ഓഹരി നിക്ഷേപകരുടെകൂടി പ്രതികരണം ലഭിച്ചശേഷമാകും അന്തിമതീരുമാനമെടുക്കുക.

ഉപഭോക്താക്കള് ആശങ്കപ്പെടേണ്ടതുണ്ടോ?

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഉപഭോക്താക്കള് പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആര്ബിഐ ഉറപ്പുനല്കിയിട്ടുണ്ട്. മറ്റൊരു ബാങ്കുമായുള്ള ലയനത്തിന് പദ്ധതി തയ്യാറാക്കിയ സാഹചര്യത്തിലാണിത്.

യെസ് ബാങ്കിന് സംഭവിച്ചത്

2020 മാര്ചച് അഞ്ചിന് സമാനമായ നിയന്ത്രണമാണ് യെസ് ബാങ്കിന് ആര്ബിഐ ഏര്പ്പെടുത്തിയത്. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്സോര്ഷ്യം യെസ് ബാങ്കിന്റെ രക്ഷയ്ക്കെത്തി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story