AUTO

റാങ്‌ലർ മാർച്ച് 15ന് വിപണിയിൽ എത്തുമെന്ന് ജീപ്പ് ഇന്ത്യ; മോഡലിന് വില കുറയും

Newage News

19 Feb 2021

മെയ്‌ഡ്-ഇൻ-ഇന്ത്യ 2021 ജീപ്പ് റാങ്‌ലർ 2021 മാർച്ച് 15-ന് വിപണിയിൽ എത്തുമെന്ന് പ്രഖ്യാപിച്ച് ജീപ്പ് ഇന്ത്യ. ഓഫ്-റോഡ് എസ്‌യുവി കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് എന്നതിനുപകരം കംപ്ലീറ്റ്ലി നോക്ക് ഡൗൺ യൂണിറ്റായാകും രാജ്യത്ത് അവതരിപ്പിക്കുക. മഹാരാഷ്ട്രയിലെ പൂനെക്കടുത്തുള്ള ജീപ്പിന്റെ രഞ്ജൻഗാവ് കേന്ദ്രത്തിലാണ് സികെഡി കിറ്റായി വാഹനം ഒത്തുചേരുന്നത്. 68.94 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള നിലവിലുള്ള സിബിയു യൂണിറ്റിനേക്കാൾ പുതിയ മോഡലിന് വില കുറയും എന്നതാണ് ശ്രദ്ധേയം. വിപണിയിൽ എത്തുന്നതിന് മുന്നോടിയായി മെയ്ഡ്-ഇൻ-ഇന്ത്യ റാങ്‌ലറിന്റെ വ്യക്തമായ സ്പൈ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്. എസ്‌യുവിയുടെ പുറംമോടി, ഇന്റീരിയർ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ചിത്രം വെളിപ്പെടുത്തുന്നത്.

പുതിയ 2021 ജീപ്പ് റാങ്‌ലറിന്റെ ഇന്റീരിയർ ചില സുപ്രധാന മാറ്റങ്ങൾക്കാണ് സാക്ഷ്യംവഹിക്കുന്നത്. ഓൾഡ് സ്കൂൾ രൂപകൽപ്പന, 18 ഇഞ്ച് അലോയ് വീലുകൾ, സിഗ്നേച്ചർ സെവൻ സ്ലാറ്റ് ഗ്രില്ല്, ഡ്രോപ്പ്-ഡൗൺ വിൻഡ്ഷീൽഡ്, നീക്കം ചെയ്യാവുന്ന ഡോറുകൾ, റൂഫ് എന്നിവ ഉൾക്കൊള്ളുന്ന അഞ്ച് ഡോറുകളുള്ള പതിപ്പാണ് വരാനിരിക്കുന്നത്. അകത്തളത്ത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാവിഗേഷൻ എന്നിവയെ പിന്തുണയ്ക്കുന്ന പുതുതായി രൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും യു‌കണക്‌ട് 4C NAV 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇടംപിടിക്കുന്നുണ്ട്. അതോടൊപ്പം വൈറസ് സ്റ്റിച്ചിംഗ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, പാസിവ് കീലെസ് എൻ‌ട്രി, കൂടാതെ നിരവധി ഗുഡികളുമുള്ള പ്രീമിയം ലെതർ അപ്‌ഹോൾസ്റ്ററിയാണ് എസ്‌യുവിയുടെ അകത്തളത്തിൽ ജീപ്പ് സമ്മാനിച്ചിരിക്കുന്നത്. സെൻട്രൽ കൺസോൾ ഇന്റഗ്രേറ്റഡ് കൺട്രോളുകളുള്ള ഇലക്ട്രിക്കലി ആക്റ്റിവേറ്റഡ് ഡിഫറൻഷ്യൽ ലോക്കുകളുമായാണ് പുതിയ റാങ്‌ലർ വരുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്. ട്രാക്ഷൻ സ്ലിപ്പ് അളക്കുന്ന സെൻസറുകളുമായി യോജിച്ച് പ്രവർത്തിക്കുന്ന പുതിയ ഫോർ വീൽ ഡ്രൈവ് ഓട്ടോ മോഡും വാഹനത്തിലുണ്ടാകും. 2021 ജീപ്പ് റാങ്‌ലർ 2.0 ലിറ്റർ ഹൈ പവർ ടർബോ പെട്രോൾ എഞ്ചിനുമായാണ് വരിക. ഇത് പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് ജോടിയാക്കുന്നു. ഗ്യാസോലിൻ യൂണിറ്റ് 5250 rpm-ൽ 268 bhp കരുത്തും 3000 rpm-ൽ 400 Nm torque ഉം ആണ് ഉത്പാദിപ്പിക്കുക. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി 250 മില്യൺ ഡോളർ ഏകദേശം 180 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന്റെ ഭാഗമായാണ് വാഹനത്തെ പ്രാദേശികമായി കൂട്ടിച്ചേർക്കുന്നത്. അതിനാൽ തന്നെ 2021 ജീപ്പ് റാങ്‌ലർ അതിന്റെ വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story