AUTO

മഹീന്ദ്രയുടെ പുതിയ eXUV300 ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കും; ഒറ്റ ചാർജിൽ 375 കിലോമീറ്റർ

Newage News

26 Feb 2021

ന്ത്യയിലെ ഇലക്‌ട്രിക് കാർ ശ്രേണിയിലേക്ക് കൂടുതൽ അതിഥികൾ എത്തുകയാണ്. ഉയർന്ന പെട്രോൾ, ഡീസൽ വിലയും കുറഞ്ഞ പരിപാലന ചെലവുമാണ് ഇപ്പോൾ ഇവി സെഗ്മെന്റിലേക്ക് ഏവരുടേയും ശ്രദ്ധയെത്താൻ കാരണം. നിലവിൽ ടാറ്റ നെക്സോണിന്റെ ആധിപത്യമുള്ള വിഭാഗത്തിലേക്ക് മഹീന്ദ്രയും ഉടൻ പ്രവേശിക്കും. 2020 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ eXUV300 മോഡലുമായാണ് മഹീന്ദ്ര പരീക്ഷണത്തിനിറങ്ങുന്നത്. പുതിയ eXUV300 ഈ വർഷം അവസാനമോ അടുത്ത വർഷം തുടക്കത്തിലോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടാറ്റ നെക്സോൺ ഇലക്‌ട്രിക്കിനെതിരെയാണ് ഇത് സ്ഥാനംപിടിക്കുക. അവതരണത്തിന് മുന്നോടിയായി XUV300 ഇലക്ട്രിക്കിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സിംഗിൾ ചാർജിൽ മഹീന്ദ്രയുടെ ഈ ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവി 375 കിലോമീറ്റർ ശ്രേണി വാഗ്‌ദാനം ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. രണ്ട് വേരിയന്റുകളിലാണ് eXUV300 വിൽപ്പനയ്ക്ക് എത്തുക. അതിലെ സ്റ്റാൻഡേർഡ് പതിപ്പ് ഏകദേശം 200 കിലോമീറ്റർ ശ്രേണിയാണ് ഉറപ്പുവരുത്തുന്നത്. മറുവശത്ത് ലോംഗ് റേഞ്ച് വേരിയന്റിന് 375 കിലോമീറ്റർ ശ്രേണിയാകും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. ഇത് നേരിട്ടുള്ള എതിരാളിയായ നെക്‌സോൺ ഇവിയേക്കാൾ മികച്ചതാണ്. ഒരൊറ്റ ചാർജിൽ 312 കിലോമീറ്റർ സർട്ടിഫൈഡ് ശ്രേണിയാണ് ടാറ്റ മോഡലിൽ വാഗ്ദാനം ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇതിനേക്കാൾ കേമനായിരിക്കും മഹീന്ദ്ര eXUV300 എന്ന് ചുരുക്കം. ഔദ്യോഗിക കണക്കുകൾക്കായി മഹീന്ദ്ര eXUV300 ഇതുവരെ ARAI പരീക്ഷിച്ചിട്ടില്ല. എന്നിരുന്നാലും മഹീന്ദ്ര ഇലക്ട്രിക്കിന് അതിന്റെ സംഖ്യകളിൽ ആത്മവിശ്വാസമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. MESMA 350 എന്ന ഹീന്ദ്ര ഇലക്ട്രിക് സ്കേലബിൾ, മോഡുലാർ ആർക്കിടെക്ചറിലാണ് ഇവി നിർമിച്ചിരിക്കുന്നത്. കമ്പനി സ്വന്തമായി വികസിപ്പിച്ച 350 വോൾട്ട് ഇലക്ട്രിക് എഞ്ചിൻ 60 കിലോവാട്ട് മുതൽ 280 കിലോവാട്ട് ഔട്ട്പുട്ട്, ഡ്യുവൽ മോട്ടോർ സജ്ജീകരണങ്ങൾ, 80 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററികൾ എന്നിവയ്ക്കുള്ള വിവിധതരം ഇലക്ട്രിക് മോട്ടോറുകളെ പിന്തുണയ്ക്കുന്നു. ഇലക്ട്രിക് കാറിന്റെ പെർഫോമൻസ് ഓറിയന്റഡ് വേരിയന്റും മഹീന്ദ്രയ്ക്ക് ഭാവിയിൽ അവതരിപ്പിക്കാനാകും. പുതിയ മഹീന്ദ്ര eXUV300 മൊത്തത്തിലുള്ള പ്രൊഫൈൽ അതിന്റെ പെട്രോൾ,ഡീസൽ ഓഫറായ സ്റ്റാൻഡേർഡ് XUV300 എസ്‌യുവിയുമായി പങ്കിടും. എന്നിരുന്നാലും, പുതിയ ക്ലോസ്ഡ്-ഓഫ് ഗ്രിൽ, നീല ഗ്രാഫിക്സ് ഉള്ള പ്രത്യേക എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ ബമ്പറുകൾ തുടങ്ങിയവക്ക് കാര്യമായ മാറ്റങ്ങൾ ലഭിക്കും. ഇന്റീരിയറിൽ പുതിയ വലിയ പോപ്പ്- ഔട്ട് സ്റ്റൈൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, വയർലെസ് ചാർജർ, പുതിയ സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും ഇടംപിടിക്കും. യൂറോപ്പ് ഉൾപ്പടെയുള്ള മറ്റ് ആഗോള വിപണികളിലേക്ക് ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത ഇലക്ട്രിക് എസ്‌യുവി കൂടിയാണിത്. ഇന്ത്യയിൽ 15 മുതൽ 18 ലക്ഷം രൂപ വരെയാണ് eXUV300 ഇവിക്ക് പ്രതീക്ഷിക്കുന്ന വില.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story