AUTO

ബിഎസ് 6 എഞ്ചിനുമായി മഹീന്ദ്രയുടെ പുത്തന്‍ മോജോ എത്തുന്നു

Newage News

20 Jul 2020

പുത്തൻ മോജോയുടെ വരവറിയിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിനോടെയാണ് പുത്തന്‍ മോജോ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

എഞ്ചിനു പുറമേ മോജോയുടെ കളറുകളിൽ മാറ്റം വരുത്തി കാഴ്ചയിലും പുതുമ വരുത്താൻ മഹിന്ദ്ര ശ്രമിച്ചിട്ടുണ്ട്. ഗാർനറ്റ് ബ്ലാക്ക്, റൂബി റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് 2020 മഹീന്ദ്ര മോജോ ബിഎസ്6 മോഡലിന്റെ ചിത്രങ്ങൾ മഹീന്ദ്ര പുറത്ത് വിട്ടിരിക്കുന്നത്. ഗാർനറ്റ് ബ്ലാക്ക് നിറമുള്ള മോഡലിന്റെ ഏറെക്കുറെ എല്ലാ ഘടകങ്ങളും കറുപ്പിലാണ്. അതെ സമയം ഫ്രെയിം, സ്വിങ്ആം എന്നിവയ്ക്ക് ചുവപ്പു നിറമാണ്. ഇതിനു യോജിക്കും വിധം ചുവപ്പു നിറത്തിലുള്ള പിൻ സ്ട്രൈപ്പിംഗും നൽകിയിട്ടുണ്ട്. 

ചിത്രങ്ങളിൽ 2020 മഹീന്ദ്ര മോജോ ബിഎസ്6-ൽ അപ് സൈഡ് ഡൗൺ മുൻ ഫോർക്കുകളില്ല. ഇത് ബിഎസ്6 മോജോ മോഡൽ 2018-ൽ പുറത്തിറക്കിയ വിലക്കുറവുള്ള മോഡൽ ആയ UT 300 അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് എന്ന് വ്യക്തമാക്കുന്നു. അങ്ങനെയെങ്കിൽ പിറെല്ലി ടയറുകളും ഇടത് ഭാഗത്തെ എക്സ്ഹോസ്റ്റും ബിഎസ്6 മോജോയിലുണ്ടാവില്ല. ഭാരം കുറയുന്നതോടൊപ്പം വില പിടിച്ചു നിർത്താനും മഹീന്ദ്രയ്ക്ക് ഇതുവഴി സാധിക്കും.

ട്വിൻ ഹാലൊജൻ ഹെഡ് ലൈറ്റുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ പുത്തൻ മോജോയിലും മാറ്റമില്ലാതെ തുടരും. ടെലിസ്കോപിക് മുൻ സസ്‌പെൻഷനും, മോണോ ഷോക്ക് പിൻ സസ്‌പെൻഷനും ആണ് മോജോയ്ക്ക്. 320 എംഎം ഡിസ്ക് മുൻ ചക്രത്തിലും 240 എംഎം ഡിസ്ക് പിൻ ചക്രത്തിലും ബ്രെക്കിംഗ് നല്‍കും.

295 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ടഡ് ലിക്വിഡ് കൂൾഡ് എൻജിൻ തന്നെ പരിഷ്‌കാരങ്ങളോടെ പുത്തൻ മോജോയിൽ ഇടംപിടിക്കും. ബിഎസ്4 സ്‌പെകിൽ ഈ എൻജിൻ 7,500 അർപിഎമ്മിൽ 26 ബിഎച്പി പവറും 5,500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ആണ് ഉത്പാദിപ്പിച്ചിരുന്നത്. 6-സ്പീഡ് ഗിയർബോക്‌സാണ് നിലവില്‍ ട്രാന്‍സ്‍മിഷന്‍. എന്നാല്‍ പുത്തന്‍ എഞ്ചിന്‍റെ ഔട്ട് പുട്ടിൽ വ്യത്യാസമുണ്ടോ എന്ന് വ്യക്തമല്ല.

കറുപ്പും ചുവപ്പും നിറങ്ങളുള്ള ഡ്യുവൽ ടോൺ പെട്രോൾ ടാങ്ക് ആണ് പുത്തൻ മോജോയിലെ റൂബി റെഡ് പതിപ്പിന്റെ ആകർഷണം. ഗാർനറ്റ് ബ്ലാക്ക്, റൂബി റെഡ് എന്നീ ഈ രണ്ട് നിറങ്ങൾ കൂടാതെ കൂടുതൽ നിറങ്ങളിൽ 2020 മഹീന്ദ്ര മോജോ ബിഎസ്6 ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story