AUTO

മഹീന്ദ്ര സെപ്റ്റംബര്‍ മാസം തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ട് ഓഫർ

09 Sep 2020

മഹീന്ദ്ര സെപ്റ്റംബര്‍ മാസം തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു.ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, സൗജന്യ ആക്‌സസറീസ് എന്നിവയുടെ രൂപത്തിലാണ് ഈ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നിര്‍മ്മാതാക്കളുടെ മുന്‍നിര മോഡലായ ആള്‍ട്യുറാസ് G4 -ന് 2.40 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. XUV 500 -ന്റെ എല്ലാ പതിപ്പുകള്‍ക്കും 12,760 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 9,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 5,000 രൂപ വിലയുള്ള ആക്സസറികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. W9, W11 ട്രിമ്മുകള്‍ക്ക് 5,920 രൂപ അധിക ക്യാഷ് ഡിസ്‌കൗണ്ടും ലഭ്യമാണ്.

മഹീന്ദ്ര സ്‌കോര്‍പിയോയുടെ എല്ലാ പതിപ്പുകളിലെയും കിഴിവുകളില്‍ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് കിഴിവും ഉള്‍പ്പെടുന്നു. S5 പതിപ്പ് 20,000 രൂപ അധിക ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ വിലയുള്ള ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര XUV 300 -ന് 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 4,500 രൂപ കോര്‍പ്പറേറ്റ് കിഴിവും ലഭിക്കുന്നു.

10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ വിലയുള്ള ആക്സസറികള്‍ എന്നിവയാണ് മറാസോയ്ക്ക് ലഭിക്കുന്നത്. ബൊലേറോയിലെ കിഴിവുകള്‍ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story