AUTO

വീണ്ടും വില വര്‍ധനവിനൊരുങ്ങി മഹീന്ദ്ര; സ്‌കോര്‍പിയോയുടെയും, XUV500-ന്റെയും പുതുയ വേരിയന്റുകള്‍ പുറത്തിറക്കും

Newage News

06 Feb 2021

വീണ്ടും വില വര്‍ധനവിനൊരുങ്ങി ആഭ്യന്തര നിര്‍മ്മാതാക്കളായ മഹീന്ദ്ര. തങ്ങളുടെ മുഴുവന്‍ വാഹനങ്ങളുടെയും വില 21-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചരക്കുകളുടെ വില ഉയരുന്നത് കണക്കിലെടുത്താണ് ഇത് നടപ്പാക്കുന്നത്. 2021 ജനുവരിയില്‍ കമ്പനി ഇതിനകം തന്നെ മുഴുവന്‍ ശ്രേണിയുടെയും വില വര്‍ധനവ് നടത്തിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വില വര്‍ധനവ് പ്രഖ്യാപിക്കുകയാണെങ്കില്‍, ഇത് 2021 കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാമത്തെ വില വര്‍ധനയായി മാറും. ''ഞങ്ങള്‍ ജനുവരിയില്‍ കുറച്ച് വില വര്‍ധനവ് നടത്തിയിട്ടുണ്ട്, കാര്യങ്ങള്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ ഒരുക്കല്‍ കൂടി വില വര്‍ധനവ് നടപ്പാക്കുമെന്ന് 20-21 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ച വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ സംസാരിച്ച ഓട്ടോ, ഫാം സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജൂരിക്കര്‍ പറഞ്ഞു.  പക്ഷേ അത് വിപണി സാഹചര്യത്തെ ആശ്രയിച്ചിരിക്കും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021-22 സാമ്പത്തിക വര്‍ഷം മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വര്‍ഷമാണ്. കാരണം സ്‌കോര്‍പിയോയുടെയും, എക്സ് യു വി 500-യുടെയും പുതുതലമുറ വേരിയന്റുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്, മാത്രമല്ല കമ്പനിയുടെ ഇലക്ട്രിക് വാഹന തന്ത്രവും വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ എക്സ് യു വി300-യുടെ ഇലക്ട്രിക് അവതാരങ്ങളുമായി പുറത്തിറങ്ങും.

കെ  യു വി 100 ഈ നാളുകളില്‍ സമാരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു. പുതുതലമുറ എക്സ് യു വി500 ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അരങ്ങേറ്റം കമ്പനി വൈകിപ്പിക്കുകയായിരുന്നു. എന്നിരുന്നാലും വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. പല തവണകളായി വാഹനം സംബന്ധിച്ചുള്ള നിരവധി ഫീച്ചറുകളും വിവരങ്ങളും പുറത്തുവരുകയും ചെയ്തു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാകും വാഹനം വിപണിയില്‍ എത്തുക. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ എംസ്റ്റാലിയന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ എന്നിവയുടെ രൂപത്തിലാണ് ഇത് വരുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം പെട്രോള്‍, ഡീസല്‍ യൂണിറ്റുകളും വാഗ്ദാനം ചെയ്യും. നിലവില്‍ വാഹനത്തിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story