Newage News
30 Nov 2020
2020 മഹീന്ദ്ര ഥാറിന് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് വിലയ സ്വീകരണമാണ് ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 20,000-ല്‍ അധികം യൂണിറ്റുകളുടെ ബുക്കിംഗ് നേടിയെടുക്കാനും വാഹനത്തിന് സാധിച്ചു. നിലവില്‍ ചില നിര്‍ദ്ദിഷ്ട വേരിയന്റുകള്‍ക്കായി കാത്തിരിപ്പ് കാലയളവ് 7 മാസം വരെ കമ്പനി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2020 മഹീന്ദ്ര ഥാറിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. 2020 ഡിസംബര്‍ 1 മുതല്‍ ഥാറിന്റെ വില ഉയരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. '2020 ഡിസംബര്‍ 1 മുതല്‍ ഥാര്‍ വിലനിര്‍ണ്ണയം പുതുക്കും. ഇതിനകം ബുക്ക് ചെയ്തവര്‍ക്കുള്ള വില പരിരക്ഷ എക്സ്ഷോറൂമിലെ ഡിസ്കൗണ്ടും ആര്‍ടിഒ റോഡ് ടാക്സ്, ഇന്‍ഷുറന്‍സ് എന്നിവയിലെ ചെറിയ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടില്ല. പുതിയ ആമുഖ വില നിശ്ചയിക്കാന്‍ 2020 നവംബര്‍ 30 വരെ പുതിയ ഥാര്‍ ബുക്ക് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് ലഭ്യമാണ്. നിലവിലുള്ള ബുക്കിംഗിലെ ഏത് മാറ്റവും മാറ്റ തീയതി മുതല്‍ പുതിയ ഓര്‍ഡറായി പരിഗണിക്കും. പുതിയ വിലകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഡിസംബര്‍ 1 -ന് ഥാര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ പുതിയ വിലകള്‍ ബാധകമാകൂ. അതായത്, നിലവിലെ വിലയ്ക്ക് ഥാര്‍ ലഭിക്കുന്നതിനുള്ള അവസാന ദിവസമാണ് ഇന്ന് (30-11-20) പുതിയ വിലകള്‍ നാളെ (1-12-20) മുതല്‍ ബാധകമാകും.
മോഡലുമായി ബന്ധപ്പെട്ട അനുബന്ധ വാര്‍ത്ത പരിശോധിക്കുകയാണെങ്കില്‍, അടുത്തിടെയാണ് വാഹനങ്ങളുടെ സുരക്ഷ നിര്‍ണയിക്കുന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ് ഥാര്‍ സ്വന്തമാക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന അംഗീകാരവും മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിലാണ് ഥാര്‍ 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്. ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ വാഹനാണ് ഥാര്‍. അതേസമയം ഥാറിന്റെ സ്കോര്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നതാണെന്ന് ഗ്ലോബല്‍ NCAP സെക്രട്ടറി ജനറല്‍ അലജാന്‍ഡ്രോ ഫ്യൂറാസ് പറഞ്ഞു. മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി പുതിയ മഹീന്ദ്ര ഥാര്‍ 17-ല്‍ 12.52 പോയിന്റ് നേടി. കുട്ടികളുടെ സംരക്ഷണത്തിനായി 49-ല്‍ 41.11 പോയിന്റുകള്‍ നേടാനും കഴിഞ്ഞു. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലാണ്എസ്യുവി ക്രാഷ് ടെസ്റ്റിന് വിധേയമായത്. 9.80 ലക്ഷം മുതല്‍ 13.55 ലക്ഷം രൂപ വരെയാണ് 2020 മഹീന്ദ്ര ഥാറിന്റെ എക്സ്ഷോറൂം വില. നിരവധി മാറ്റങ്ങളോടെയാണ് പുതുതലമുറ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 150 bhp കരുത്തും 320 Nm torque ഉത്പാദിപ്പിക്കുന്നു. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 132 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളും ഇടംപിടിക്കുന്നു.