Newage News
17 Sep 2020
കോഴിക്കോട്: ആകര്‍ഷകവും അതിമനോഹരവുമായ ഡിസൈനുകളില്‍ തീര്‍ത്ത കര്ണ്ണാഭരണങ്ങളുടെ ഏറ്റവും പുതിയ ശേഖരവുമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ 'കാതണി ഉത്സവം' ആരംഭിച്ചു. ഏത് പ്രായത്തിലുള്ളവര്‍ക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്ന സ്വര്‍ണ്ണത്തിലും വജ്രത്തിലും തീര്‍ത്ത, കാതിലണിയുന്ന വിശിഷ്ടമായ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് കാതണി ഉത്സവത്തിലൂടെ ഒരുക്കിയിട്ടുള്ളത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ മുഴുവന്‍ ഷോറൂമുകളിലും സെപ്തംബര്‍ 25 വരെ 'കാതണി ഉത്സവം' നീണ്ടുനില്‍ക്കും.
ഇന്ത്യന്‍ പരമ്പരാഗത നിര്‍മ്മിതിയായ ഡിവൈന്‍, കരകൗശല ഡിസൈനര്‍ നിര്‍മ്മിതിയായ എത്നിക്സ്, , അമൂല്യ രത്നക്കല്ലുകള്‍ പതിച്ച പ്രഷ്യ, മൈന്‍ , ഇറാ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള അപൂര്‍വ്വവും ചാരുതയാര്‍ന്നതുമായ കര്‍ണ്ണാഭരണങ്ങള്‍ ആഭരണ പ്രേമികള്‍ക്ക് കാതണി ഉത്സവത്തില്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാനാകും. 22 ക്യാരറ്റ് പഴയ സ്വര്‍ണ്ണം എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 100 ശതമാനം മൂല്യം കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.
മാര്‍ക്കറ്റിലെ ഏറ്റവും മികച്ച വിലയില്‍ പഴയ സ്വര്‍ണ്ണം വില്‍ക്കുന്നതിനും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ അവസരമുണ്ട്. ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്ണ്ണാഭരണമായാലും പരമാവധി മൂല്യത്തില്‍ തിരിച്ചെടുക്കുകയും ചെക്ക് , ആര് ടി ജി എസ് വഴി ഉടനടി പണം നല്‍കുകയും ചെയ്യുന്ന സംവിധാനം മുഴുവന്‍ ഷോറൂമുകളിലുമുണ്ട്. ഭാവിയിലുള്ള വില വര്‍ധനവില്‍ നിന്ന് രക്ഷനേടാനായി വിലയുടെ 10 ശതമാനം മുതല്‍ നല്‍കിക്കൊണ്ട് ആഭരണങ്ങള്‍ അഡ്വാന്‍സായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്കായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഒരുക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന് 10 രാജ്യങ്ങളിലായി 260 ലേറെ ഷോറൂമുകളുണ്ട്.