ENTERTAINMENT

മലയാള കോമഡി-ഡ്രാമ 'ഹലാൽ ലൗ സ്റ്റോറി'യുടെ ടീസർ റിലീസ് ചെയ്തു

Newage News

08 Oct 2020

മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിന്റെ ടീസർ ആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്തു. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, പാർവതി തിരുവോത്തു, എന്നിവരാണ് പ്രമുഖ വേഷങ്ങളിൽ എത്തുന്നത്. 30 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ തൗഫീഖ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ ഉന്നത തലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്നു, വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള അവിവാഹിതനായ തൗഫീക്ക് ചലച്ചിത്ര നിർമ്മാണത്തിൽ അതീവ തൽപരനാണ്. ചലച്ചിത്രനിർമ്മാണത്തിൽ കൈകോർക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർന്നടിയപ്പെടുന്ന ഈയൊരു ബാച്ചിലറുടെ ജീവിതത്തിലേക്കാണ് ഉയർന്ന കോമഡി ഫാമിലി ഡ്രാമ ചെന്നെത്തുന്നത്. ‘ഹലാൽ’ സിനിമ ചെയ്യാമെന്ന ആശയവുമായി റഹീമും ഷെരീഫും അദ്ദേഹത്തെ സമീപിക്കുമ്പോൾ അദ്ദേഹത്തിന് ഒരു കിക്ക്-സ്റ്റാർട്ട് ലഭിക്കുന്നു. 

ഇന്ത്യയിലെയും 200 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് ഈ ഒക്ടോബർ 15 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ മലയാള ഡ്രാമയായ ഹലാൽ ലൗ സ്റ്റോറി സ്ട്രീം ചെയ്യാൻ കഴിയും.  സകരിയ മുഹമ്മദ് സംവിധാനം ചെയ്ത് ആഷിക് അബു, ഹർഷദ് അലി, ജെസ്ന ആഷിം എന്നിവർ ചേർന്ന് നിർമ്മിച്ച ഹലാൽ ലവ് സ്റ്റോറി നിങ്ങളുടെ ഹൃദയമിടിപ്പ് ആവാഹിച്ചെടുക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു ലഘു ചിത്രമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story