LAUNCHPAD

മലയാളത്തിലെ ആദ്യ ഓടിടി പ്ലാറ്റ്ഫോമായ 'കൂടെ' പുറത്തിറക്കി; വീഡിയോകള് ഇനി ഒരു കുടക്കീഴിൽ

Newage News

24 Sep 2020

ലയാളത്തിലെ ആദ്യ ഓടിടി പ്ലാറ്റ്ഫോം 'കൂടെ' പുറത്തിറക്കി. ഇന്ത്യയിലെ ആദ്യ ഓടിടി പ്ലാറ്റ്ഫോം ആയ ഐസ്ട്രീം.കോം അവതരിപ്പിച്ച സ്റ്റുഡിയോ മോജോ പ്രൈവറ്റ് ലിമിറ്റഡ് ആണ് കൂടെയുടെ സ്രഷ്ടാക്കള്.

ലോകമെമ്പാടുമുള്ള മലയാളികള്ക്ക് അവരുടെ ഹൃദയത്തോട് ചേര്ന്ന് നില്ക്കുന്ന ഉള്ളടക്കങ്ങള് കണ്ടെത്താന് സഹായിക്കുകയാണ് കൂടെ ലക്ഷ്യമിടുന്നത്. മലയാളത്തിലെ മുന്നിര കണ്ടന്റ് ക്രിയേറ്റര്മാരില് നിന്നും ഇന്ളുയമവെന്സര്മാരില് നിന്നുള്ള ഉള്ളടക്കങ്ങള് ഇതില് കൊണ്ടുവരുന്നുണ്ട്. സ്റ്റുഡിയോ മോജോ സിഇഒയും സ്ഥാപകനുമായ രാധാകൃഷ്ണന് രാമചന്ദ്രന് പറഞ്ഞു.

പ്രധാനമായും മലയാളത്തിലെ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്മാരില് നിന്നുള്ള ഉള്ളടക്കങ്ങളാണ് കൂടെ ആപ്പില് ഒരു കുടക്കീഴില് കൊണ്ടുവരുന്നത്. യാത്രാ, ഭക്ഷണം, സംഗീതം, ഹ്രസ്വചിത്രം, പൊന്മുട്ട, അലമ്പന്സ് പോലുള്ള പരിപാടികള്, തമാശ വീഡിയോകള്, പോഡ്കാസ്റ്റ്, വാര്ത്താ ചാനലുകളുടെ സ്ട്രീമിങ് എന്നിവ കൂടെ ആപ്പില് ലഭിക്കും.

'കിടു' എന്ന പേരില് ടിക് ടോക്കിന് സമാനമായി കണ്ടന്റ് ക്രിയേറ്റര്മാര്ക്ക് ഹ്രസ്വ വീഡിയോകള് പങ്കുവെക്കാന് സാധിക്കുന്ന ഒരു വിഭാഗവും ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട്.

മുതിര്ന്ന എഴുത്തുകാര്, തിരക്കഥാകൃത്തുക്കള് എന്നിവരടങ്ങുന്ന വിദഗ്ദ സമിതിയാണ് കൂടേയിലേക്ക് വേണ്ട ഉള്ളടക്കങ്ങളും നിര്മാതാക്കളേയും തിരഞ്ഞെടുക്കുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story