Newage News
02 Feb 2021
തിരുവനന്തപുരം: പുണെ ആസ്ഥാനമായ മലയാളി ഫുഡ് സ്റ്റാർട്ടപ്പിൽ ദേശീയ ചെറുകിട വ്യവസായ ബാങ്കിന്റെ (സിഡ്ബി) നിയന്ത്രണത്തിലുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് സോഷ്യൽ വെഞ്ച്വർ ഫണ്ടിന്റെ വക 10 കോടി രൂപയുടെ നിക്ഷേപം. മഹാരാഷ്ട്ര സർക്കാരിന്റെ ഫണ്ട് സിഡ്ബിയാണ് ഏകോപിപ്പിക്കുന്നത്. സാമൂഹിക പ്രാധാന്യമുള്ള സംരംഭങ്ങളിലാണ് സിഡ്ബി നിക്ഷേപം നടത്തുന്നത്.
പാലക്കാട് ഒലവക്കോട് സ്വദേശിയായ ശ്രീജിത്ത് മൂലയിൽ 2017ൽ ആരംഭിച്ചതാണ് 'ട്രൂ എലമെന്റ്സ്' എന്ന സ്റ്റാർട്ടപ്. തദ്ദേശീയമായി സമാഹരിക്കുന്ന ധാന്യങ്ങളുപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണം തയാറാക്കി വിൽക്കുന്ന ട്രൂ എലമെന്റ്സ് ഓൺലൈൻ വിൽപനയ്ക്കു പുറമേ രാജ്യത്തെ ആറായിരത്തോളം കടകളിലും സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. രാസപദാർഥങ്ങളോ പരമ്പരാഗത ഫുഡ് പ്രോസസിങ് രീതികളോ ഇല്ല. കോവിഡ് സമയത്ത് മാത്രം ട്രൂ എലമെന്റ്സിന് മൂന്നിരട്ടി വളർച്ചയുണ്ടായി. പഴങ്ങളും മറ്റും മൈനസ് 40 ഡിഗ്രിയിലെത്തിച്ച് ജലാംശം പൂർണമായും ഒഴിവാക്കുന്ന ഫ്രീസ് ഡ്രൈഡ് രീതിയാണ് അവലംബിക്കുന്നത്. 174 ജീവനക്കാരുണ്ട്.