ENTERTAINMENT

ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം ചിത്രീകരണം ആരംഭിക്കുന്നു; മമ്മൂട്ടി വേഷമിടുന്നത് കേരളാ മുഖ്യമന്ത്രിയായി

11 Oct 2019

ന്യൂഏജ് ന്യൂസ്, പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ എന്ന ചിത്രത്തിനു ശേഷം ബോബി-സഞ്ജയ് പുതിയ ചിത്രവുമായി എത്തുന്നു. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ആദ്യമായാണ് മമ്മൂട്ടിയും ബോബി-സഞ്ജയ് ടീമും ഒരുമിക്കുന്നത്.

മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രത്തിൻ്റെ പേര് ‘വൺ’ എന്നാണ്. ചിറകൊടിഞ്ഞ കിനാക്കൾ എന്ന സിനിമ അണിയിച്ചൊരുക്കിയ സന്തോഷ് വിശ്വനാഥൻ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. മമ്മൂട്ടിയോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ഈ മാസം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. തിരുവനന്തമായിരിക്കും ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

ഇത് ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവുമായി ബന്ധപ്പെട്ട ചിത്രമാണെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും ചിത്രത്തിൻ്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story