CORPORATE

EXCLUSIVE: മുത്തൂറ്റ് സമരത്തിൽ തുറന്നടിച്ച് മണപ്പുറം ചെയർമാൻ വി.പി. നന്ദകുമാർ; 'സമരം ചെയ്യുന്നതും ചെയ്യിക്കുന്നതും സിഐടിയു, 99 ശതമാനം തൊഴിലാളികളും സമരത്തിലില്ല, സർക്കാർ ഇടപെടണം'

31 Aug 2019

ന്യൂഏജ് ന്യൂസ്   

തൃശൂർ: മുത്തൂറ്റിൽ നടക്കുന്ന സിഐടിയു സമരം കേരളത്തിൽ പരക്കെ ചർച്ചയായതോടെ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ മറ്റൊരു പ്രമുഖ എൻബിഎഫ്സി സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ ചെയർമാൻ വി.പി. നന്ദകുമാർ രംഗത്തെത്തി. സമരത്തിൽ സ്ഥാപനത്തിലെ തൊഴിലാളികളുടെ പങ്കാളിത്തമില്ലെന്നും, സമരം ചെയ്യുന്നതും, ചെയ്യിക്കുന്നതും സിഐടിയു ആണെന്നും വി.പി. നന്ദകുമാർ പറഞ്ഞു. ഏത് സ്ഥാപനത്തിലും അവിടുത്തെ ഭൂരിപക്ഷം ജീവനക്കാർ ഇത്തരം പ്രവർത്തനങ്ങൾക്ക് എതിരാണ്. വിരലിലെണ്ണാവുന്നവർ പ്രശ്നമുണ്ടാക്കുന്നു. ട്രേഡ് യൂണിയനുകൾ അതിനെ മുതലെടുക്കുന്നു. തങ്ങളുടേതടക്കം പല എൻബിഎഫ്സികളിലും ട്രേഡ് യൂണിയനുണ്ടാക്കാൻ സിഐടിയു ശ്രമിച്ച് വരികയാണ്. 

എല്ലാ സ്ഥാപനങ്ങൾക്കും ഇതൊരു വെല്ലുവിളിയാണ്. കേരളത്തിന്റെ വലിയ ശാപവുമാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും സിഐഐ മുൻ ചെയർമാൻ കൂടിയായ വി പി നന്ദകുമാർ പറഞ്ഞു.

Content Highlights: manappuram chairman vp nandhakumar on muthoot strike



Related News


Special Story