ECONOMY

കള്ളപ്പണമിടപാട് തടയാന്‍ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ; രാജ്യത്തെ ഭൂമിയിടപാട് ആധാറുമായി ബന്ധിപ്പിക്കുന്നു, ഭൂമി ഇടപാടുകളും ഇനി നികുതിവലയ്ക്കകത്ത്

16 Nov 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്ഹി: ബിനാമി, കള്ളപ്പണമിടപാടുകള് തടയുന്നതിന്റെ ഭാഗമായി ഭൂമിയിടപാടുകള് ആധാറുമായി ബന്ധിപ്പിക്കുന്നു.

താങ്ങാവുന്ന വിലയ്ക്ക് ഭൂമി ലഭ്യമാക്കല്കൂടി ലക്ഷ്യമിട്ടാണ് സര്ക്കാര് നീക്കം. പദ്ധതി യാഥാര്ഥ്യമാകുന്നതോടെ ഭൂമി ഇടപാടുകളും നികുതിവലയ്ക്കകത്താകും.

മൂന്നുവര്ഷത്തോളമായി സര്ക്കാര് ഇതുസംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. അന്തിമ തീരുമാനം ഉടനെ വന്നേക്കും. ഇതുമായി ബന്ധപ്പെട്ട നിയമനിര്മാണത്തിന്റെ അവസാന ഘട്ടത്തിലാണ് സര്ക്കാര്.

പദ്ധതി നിലവില്വരികയാണെങ്കില് നോട്ട് അസാധുവാക്കലിനുശേഷമുള്ള സര്ക്കാരിന്റെ നിര്ണായകമായ മറ്റൊരു തീരുമാനംകൂടിയാകുമിത്.

2014ല് മോദി സര്ക്കാര് അധികാരമേറ്റതിനുശേഷം റിയല് എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണമിടപാടിനെതിരെ കടുത്ത നിലപാടെടുത്തുവരികയാണ്. ഇതേതുടര്ന്ന് ഭൂമി വില താഴുകയും ഇടപാടുകള് നിലയ്ക്കുകയും ചെയ്തിരുന്നു. ഇത് സമ്പദ്ഘടനയെ ബാധിച്ചെന്നാണ് വിലയിരുത്തല്.

ഭൂമിയുടെ വില താഴുന്നത് ഗുണകരമായാണ് മോദി ഭരണകൂടം കാണുന്നത്. 2022ഓടെ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യം യാഥാര്ഥ്യമാക്കാന് അത് ഉപകരിക്കുമെന്നാണ് സര്ക്കാര് കരുതുന്നത്.

Content Highlights: Mandatory linking of Aadhaar to property transaction could be a reality soon

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ