LAUNCHPAD

മാരികോയുടെ കോക്കനട്ട് സ്‌പ്രെഡുകള്‍ വിപണിയില്‍

25 Oct 2019

കൊച്ചി: മാരികോയുടെ കോള്‍ഡ് പ്രസ്ഡ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ബ്രാന്‍ഡായ കൊക്കോസോള്‍, വെജിറ്റേറിയന്‍ ഭക്ഷ്യശ്രേണിയുടെ ഭാഗമായി കോക്കനട്ട് സ്‌പ്രെഡുകളുടെ പുതിയ നിര പുറത്തിറക്കി. ഒറിജിനല്‍, കൊക്കോ എന്നീ രണ്ട് രുചികളാണ് ബ്രാന്‍ഡ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഓര്‍ഗാനിക് വെര്‍ജിന്‍ കോക്കനട്ട് ഓയിലുമായി കഴിഞ്ഞ വര്‍ഷമാണ് മാരികോ രംഗപ്രവേശം ചെയ്തത്.

100 ശതമാനം പ്രകൃതിദത്ത ചേരുവകളടങ്ങിയതും പ്രിസര്‍വേറ്റീവ് മുക്തവുമായ സ്‌പ്രെഡുകളാണ് ക്രീമിയും രുചികരവുമായ ഉല്‍പ്പന്നങ്ങള്‍ തേടുന്നവര്‍ക്കായി മാരികോ അവതരിപ്പിക്കുന്നത്. ഉന്നത നിലവാരമുള്ള നാളികേരത്തില്‍ നിന്നും തയാറാക്കിയ ഈ സ്‌പ്രെഡുകളില്‍ പ്രിസര്‍വേറ്റീവുകളോ സ്റ്റെബിലൈസറുകളോ ചേര്‍ത്തിട്ടില്ല. നാളികേരപ്പാലും നാളികേര സിറപ്പും മാത്രമാണ് ഇതിന്റെ ഘടകങ്ങള്‍. 

ടേബിള്‍ സ്‌പ്രെഡ് വിഭാഗത്തില്‍ കൊക്കോ സോള്‍ കോക്കനട്ട് സ്‌പ്രെഡുകള്‍ 2019ലെ മികച്ച ഉല്‍പ്പന്നമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 265 ഗ്രാം ജാറിന് 349 രൂപയാണ് സ്‌പ്രെഡിന് വില. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story