FINANCE

ബിഎസ്‌ഇയിലെ കമ്പനികളുടെ വിപണിമൂല്യം റെക്കോഡില്‍

Manu

14 Jan 2022

മുംബൈ: ബിഎസ്‌ഇയിലെ കമ്പനികളുടെ വിപണിമൂല്യം റെക്കോഡ്‌ നിലവാരത്തില്‍. ഓഹരി സൂചികയായ സെന്‍സെക്‌സ്‌ പുതിയ ഉയരത്തിലേക്ക്‌ ഇനിയും എത്തിയിട്ടില്ലെങ്കിലും ബിഎസ്‌ഇയിലെ ലിസ്റ്റഡ്‌ കമ്പനികളുടെ വിപണിമൂല്യം എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 277.22 ലക്ഷം കോടി രൂപയാണ്‌ ബിഎസ്‌ഇയിലെ ലിസ്റ്റഡ്‌ കമ്പനികളുടെ വിപണിമൂല്യം.

നാല്‌ ദിവസം കൊണ്ട്‌ നിക്ഷേപകരുടെ സമ്പത്തിലുണ്ടായ മൂല്യവര്‍ധന ആറ്‌ ലക്ഷം കോടി രൂപയിലേറെയാണ്‌. ഈ നാല്‌ ദിവസത്തിനുള്ളില്‍ സെന്‍സെക്‌സ്‌ 1548 പോയിന്റാണ്‌ ഉയര്‍ന്നത്‌. ഓഹരി വിപണി എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടുള്ള കരകയറ്റമാണ്‌ ഡിസംബറിലെ ഇടിവിനു ശേഷം നടത്തിയത്‌. കോവിഡ്‌ രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതും വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും അവഗണിച്ചാണ്‌ വിപണി മുന്നേറ്റം നടത്തിയത്‌. അനുകൂലമായ ആഗോള സൂചനകളും വിപണിയുടെ കുതിപ്പിന്‌ സഹായകമായി. പല ഐടി കമ്പനികളുടെയും ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക്‌ കുതിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story