FINANCE

മാർക്കറ്റ് ഡയറി: ഇന്ത്യൻ സ്റ്റോക് മാർക്കറ്റിൽ ഇന്നലെ ഉണ്ടായ പ്രധാന ചലനങ്ങൾ

Renjith George

09 Sep 2021

ഇന്ത്യൻ സ്റ്റോക് മാർക്കറ്റിൽ ഇന്നലെ ഉണ്ടായ പ്രധാന ചലനങ്ങൾ

  • കമ്പനിക്ക് നിക്ഷേപമുള്ള പോളിസി ബസാറിന്റെ ഐപിഒ വെെകാതെ നടന്നേക്കുമെന്ന സൂചന ലഭിച്ചതിന് പിന്നാലെ Info Edge ഓഹരി 8.6 ശതമാനം നേട്ടം കെെവരിച്ചു.
  • HDFC AMC(+4.5%), Nippon Asset Management(+3.7%), UTI AMC(+1.2%)  എന്നിങ്ങനെ ലാഭത്തിൽ അടച്ചു.
  • കേന്ദ്ര സർക്കാരിന് കീഴിലുള്ള വൈദ്യുതി ധനകാര്യ സ്ഥാപനങ്ങളായ PFC(+3.6%), REC(+4.4%) എന്നിവ നേട്ടം കെെവരിച്ചു.
  • ടെക്സ്റ്റെൽ മേഖലയ്ക്കായി 10,683 കോടി രൂപയുടെ ഇൻസെന്റീവുകൾക്ക് അംഗീകരം നൽകി മന്ത്രിസഭ.
  • IRCTC ഓഹരി ഇന്നലെ എക്കാലത്തെയും ഉയർന്ന നിലയായ 3422 രേഖപ്പെടുത്തി. പിന്നീട് ഇവിടെ നിന്നും 4 ശതമാനം താഴേക്ക് വീണു.
  • നാല് മാസം അസ്ഥിരമായി നിന്നതിന് പിന്നാലെ Kotak Bank ഇന്നലെ 2.8 ശതമാനം നേട്ടം കെെവരിച്ചു. ഓഹരി ഇന്നലെ നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി.
  • ശിശുക്കളുടെ പോഷകാഹാരവും ഭക്ഷണവും ബിഐഎസ് സർട്ടിഫിക്കേഷന്റെ കീഴിൽ കൊണ്ടുവരാൻ നിർദ്ദേശം വന്നെത്തി പിന്നാലെ Nestle 2.6 ശതമാനം നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
  • സർഫ് എക്സൽ, റിൻ, ലൈഫ്ബോയ് ഉത്പ്പനങ്ങളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ Hindustan Unilever 0.84 ശതമാനം നേട്ടം കെെവരിച്ചു.
  • ആഗസ്റ്റിൽ മ്യൂച്വൽ ഫണ്ട് ഡാറ്റാ  8,666 കോടി രൂപയുടെ ഇക്വിറ്റി ഇൻഫ്ലോ രേഖപ്പെടുത്തിയതിന് പിന്നാലെ അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ ഓഹരികൾ ലാഭത്തിൽ അടച്ചു.
  • ടെലികോം റിലീഫ് പാക്കേജ് മന്ത്രിസഭ പരിഗണിക്കില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ IDEA(-2.4%), Airtel(-0.4%), IndusInd Bank(-0.16%), IDFC First Bank(-0.5%), Indus Tower(-2.4%) എന്നിവ നഷ്ടത്തിൽ അടച്ചു.
  • Tata Power(+2.4%), Torrent Power(+2.3%), Indian Energy Exchange(IEX)(+3.5%) എന്നിങ്ങനെ ഉയർന്നു.
  • Trident(+4.8%), Alok Industries(+7%), Filatex India(+12%), Arvind Fashion(+5.1%), Sutlej Textiles(+6.5%), Siyaram Silk(+2.3%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story