FINANCE

മാർക്കറ്റ് ഡയറി: ഇന്ത്യൻ സ്റ്റോക് മാർക്കറ്റിൽ ഇന്നലെ ഉണ്ടായ പ്രധാന ചലനങ്ങൾ

Renjith George

10 Sep 2021

ന്ത്യൻ സ്റ്റോക് മാർക്കറ്റിൽ ഇന്നലെ ഉണ്ടായ പ്രധാന ചലനങ്ങൾ

  • ലെെഫ് ഇൻഷുറൻസ് ഓഹരികളായ SBI Life(-3.84%), HDFC Life(-0.85%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ICICI Prudential 2.85 ശതമാനം നഷ്ടത്തിൽ അടച്ചു.
  • മീഡിയ ഓഹരികൾ ഇന്നലെ ലാഭത്തിൽ അടച്ചു. ZEEL 3.16 ശതമാനവും PVR 2.12 ശതമാനവും നേട്ടം കെെവരിച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയുടെ ഭാഗമായി.  DishTV(+20%), SunTV(+1.79%) എന്നിവയും ഉയർന്നു.
  • ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ നിർമിക്കുന്നതിനുള്ള എല്ലാ സാധ്യതകളും നോക്കുന്നതായി ചെയർമാൻ ധീരജ് ജി. ഹിന്ദുജ പറഞ്ഞതിന് പിന്നാലെ  Ashok Leyland 2.8 ശതമാനം നേട്ടം കെെവരിച്ചു.
  • Bharti Airtel ഇന്നലെ 2.74 ശതമാനം നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ പുതിയ ഉയർന്ന നിലകെെവരിച്ചു. Idea(+4.35%),  Indus Tower(+2.73%) എന്നിവയും ഉയർന്നു.
  • പുതിയ വളം ബ്രാൻഡ് ഗ്രോശക്തി പ്ലസ് അവതരിപ്പിച്ചതിന് പിന്നാലെ Coromandel International 3.5 ശതമാനം നേട്ടം കെെവരിച്ചു.
  • ഓട്ടോ അനുബന്ധ സ്ഥാപനങ്ങളായ Mahindra CIE(6.5%), Sona Comstar(+1%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.
  • 7500 കോടി രൂപയുടെ എൻസിഡിക്ക് ഐസിആർഎയുടെ  ‘AAA’ റേറ്റിംഗ് ലഭിച്ചതിന് പിന്നാലെ ONGC 2.69 ശതമാനം നേട്ടം കെെവരിച്ചു.
  • CDSL(+5%), BSE(+4.2%), IEX(+1%), MCX(+1.8%) എന്നിവ ലാഭത്തിൽ അടച്ചു.
  • മൾട്ടി-ബ്രാൻഡ് ഇലക്ട്രിക് വാഹന റീട്ടെയിൽ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ Greaves Cotton 2.5 ശതമാനം നേട്ടം കെെവരിച്ചു.
  • എഫ്.എം.സി.ജി ഓഹരികൾ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി. Nestle(+3.11%), ITC(+0.66%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. PGHH(+3.02%), Marico(+2.5%), Emami(+2.41%) എന്നിവയും ഉയർന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story