FINANCE

മൂന്നാമത്തെ ദിവസവും ഓഹരി വിപണി നഷ്ടത്തിൽ

Amala Savior

21 Jul 2021

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, റിയാൽറ്റി, ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യുഎസ് സൂചികകൾ തിരിച്ചുവരുമെന്ന വിലയിരുത്തൽ പുറത്തുവന്നതോടെ രാജ്യത്തെ സൂചികകൾ ദിനവ്യാപാരത്തിലെ നഷ്ടത്തിന്റെ പകുതിയും വീണ്ടെടുത്തു.

സെൻസെക്സ് 354.89 പോയന്റ് നഷ്ടത്തിൽ 52,198.51ലും നിഫ്റ്റി 120.30 പോയന്റ് താഴ്ന്ന് 15,632.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് അടയ്ക്കപ്പെട്ടത്. ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ തുടങ്ങിവിടങ്ങളിലെ വിപണികളും നഷ്ടം നേരിട്ടു. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടന്നത്. എങ്കിലും ആഗോള വിപണികളിൽ വിൽപ്പന സമ്മർദ്ദം കാണപ്പെട്ടു.

ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, എൻടിപിസി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടർ സൂചികകളിൽ എഫ്എംസിജി ഒഴികെയുള്ളവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് 1.3ശതമാനവും സ്മോൾ ക്യാപ് 1.4ശതമാനവും തകർന്നു.

വിപണിയിൽ വില്പന സമ്മർദം പ്രകടമായെങ്കിലും രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. ഡോറളിനെതിരെ രൂപയുടെ മൂല്യം 74.61 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 74.54-74-95 നിലവാരത്തിലായിരുന്നു ചൊവാഴ്ച വ്യാപാരം നന്നത്. 74.87ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്ക്.

കേരള കമ്പനികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.94 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (4.84 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.73 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (2.71 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (2.10 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.62 ശതമാനം), ആസ്റ്റര്‍ ഡിഎം (0.09 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം കിറ്റെക്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കേരള ആയുര്‍വേദ, ഹാരിസണ്‍സ് മലയാളം, റബ്ഫില ഇന്റര്‍നാഷണല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 22 കേരള കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി.

ഇന്ന് വലിയ പെരുന്നാൾ ആയതിനാൽ തന്നെ വിപണി അവധിയാണ്. ഇനി പ്രവർത്തിക്കുന്ന വ്യാഴാഴ്ച എക്സ്പെയറി ദിനം ആയതിനാൽ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story