CORPORATE

കോവിഡ് ലോക്ക്ഡൗൺ: മാരുതി സുസുകിക്ക് ആദ്യപാദത്തിൽ 249.4 കോടി രൂപ നഷ്ടം

Newage News

31 Jul 2020

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണക്കമ്പനിയായ മാരുതി സുസുകി ഇന്ത്യ ഏപ്രിൽ– ജൂൺ പാദത്തിൽ 249.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കോവിഡ്– ലോക്ഡൗൺ കാരണം വിൽപന ഗണ്യമായി കുറഞ്ഞതാണു കാരണം. കഴിഞ്ഞ വർഷം ഏപ്രിൽ– ജൂൺ പാദത്തിൽ 1435.5 കോടി രൂപ ലാഭമായിരുന്നു.17 വർഷത്തിൽ ആദ്യമായാണു കമ്പനി നഷ്ടം രേഖപ്പെടുത്തുന്നത്. 2003ലാണു കമ്പനി പൊതുവിപണിയിൽ ഓഹരിയുള്ള ലിസ്റ്റഡ് കമ്പനിയായി മാറിയത്. ഇക്കൊല്ലം ഏപ്രിൽ– ജൂൺ മാസങ്ങളിൽ രാജ്യത്ത് 67,027 വാഹനങ്ങളാണു വിറ്റത്. 9572 എണ്ണം കയറ്റുമതി ചെയ്തു. വിറ്റുവരവ് 3677.5 കോടി രൂപ. മുൻകൊല്ലം ഇതേ കാലയളവിൽ 4.02 ലക്ഷം കാർ വിറ്റ് 18735 കോടി രൂപ നേടിയ സ്ഥാനത്താണിത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story