AUTO

വാടകയ്ക്ക് കാറുകൾ ലഭ്യമാക്കാൻ മാരുതി സുസുക്കി ഇന്ത്യ

Newage News

03 Jul 2020

മാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും രംഗത്ത്. 24, 36, 48 മാസത്തെ പാട്ടകാലാവധിയോടെയാണു കമ്പനി മാരുതി സുസുക്കി സബ്സ്ക്രൈബ് അവതരിപ്പിച്ചിരിക്കുന്നത്. ഒറിക്സിന്റെ പങ്കാളിത്തത്തോടെ അവതരിപ്പിച്ച പദ്ധതി ആദ്യ ഘട്ടത്തിൽ ബെംഗളൂരു, ഗുരുഗ്രാം നഗരങ്ങളിലാണു നടപ്പാവുക.  വാഹനം ഉപയോഗിക്കാനുള്ള ഫീസ്, പരിപാലന ചെലവ്, കാറുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾ തുടങ്ങിയ കണക്കാക്കി നിർണയിച്ച പ്രതിമാസ വാടകയാണ് മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം ഉപയോക്താവിനോട് ഈടാക്കുക.

ഇൻഷുറൻസ്, റോഡ് സൈഡ് അസിസ്റ്റൻസ് തുടങ്ങിയ ചെലവുകളും ലീസിങ് പങ്കാളിയായ ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡ് വഹിക്കും. 25നു മുകളിൽ പ്രായമുള്ള, ഇന്ത്യയിൽ സ്ഥിര താമസമാക്കിയവർക്കാണു മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം കാറുകൾ വാടകയ്ക്കു ലഭിക്കുക. ഡ്രൈവിങ് ലൈസൻസിനു പുറമെ വായ്പ വിതരണത്തിനായി ബാങ്കുകൾ പരിഗണിക്കുന്ന സിബിൽ സ്കോർ എഴുനൂറിനു മുകളിലായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അരീന, നെക്സ ഔട്ട്‌ലെറ്റുകൾ മുഖേന മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം ഏതു മോഡലും പാട്ടത്തിനെടുക്കാൻ അവസരമുണ്ടാകുമെന്നു കമ്പനി വ്യക്തമാക്കി. മോഡലും പാട്ട കാലാവധിയും തീരുമാനിച്ച ശേഷം വാഹനം വാടകയ്ക്കെടുക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കണം. കരുതൽ നിക്ഷേപം, സബ്സ്ക്രിപ്ഷൻ ബുക്കിങ് തുക, അഡ്വാൻസ് സബ്സ്ക്രിപ്ഷൻ ഫീ എന്നിവ അടങ്ങുന്നതാണ് വാഹനം കൈമാറുംമുമ്പുള്ള ആദ്യ തവണ. തുടർന്നുള്ള മാസങ്ങളിൽ പ്രതിമാസ വാടക മുടങ്ങാതെ അടയ്ക്കണം.

പുതിയ കാറുകളാണു പദ്ധതി പ്രകാരം ഉപയോക്താക്കൾക്കു ലഭ്യമാക്കുകയെന്നു മാരുതി സുസുക്കി അറിയിച്ചു. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാനും വരിക്കാർക്ക് അവസരമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ 15 ദിവസത്തിനകം പുതിയ കാർ കൈമാറുമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം. അരീന ശ്രേണിയിൽ സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ, വിറ്റാര ബ്രേസ തുടങ്ങിയവയാണു മാരുതി സുസുക്കി സബ്സ്ക്രൈബ് പദ്ധതി പ്രകാരം പാട്ടത്തിനു ലഭിക്കുക. 27,144 രൂപ മുതലാണു വിവിധ മോഡലുകളുടെ പ്രതിമാസ വാടക.

നെക്സ ശ്രേണിയിലാവട്ടെ ബലേനൊ, സിയാസ്, എക്സ് എൽ സിക്സ് എന്നിവയാണ് വാടകയ്ക്കു ലഭിക്കുക. 28,593 രൂപ മുതലാണു പ്രതിമാസ വാടക. മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള മോഡലുകൾ പദ്ധതി പ്രകാരം വാടകയ്ക്കു ലഭിക്കുമെന്നും മാരുതി സുസുക്കി അറിയിച്ചു.

Content Highlights: Maruti Suzuki Introduce Subscription Plan

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story