AUTO

വാഹനങ്ങൾ സുരക്ഷിതം, നിർമിക്കുന്നത് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച്: മാരുതി

Newage News

12 Nov 2020

ങ്ങളുടെ വാഹനങ്ങൾ സർക്കാർ മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതാണെന്ന് മാരുതി. വാഹനങ്ങളുടെ സുരക്ഷ പരിശോധനകൾ സ്വയം പ്രഖ്യാപിത ഏജൻസികളുടെ അഭിപ്രായത്തിന് വിട്ടുകൊടുക്കാനാവില്ലെന്നും കമ്പനി വ്യക്തമാക്കി. വാഹനങ്ങളുടെ സുരക്ഷ ഒരു നിർണായക പ്രശ്നമാണ്. എല്ലാ രാജ്യങ്ങളിലേയും സർക്കാരുകൾ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതു പാലിച്ചു മാത്രമേ വാഹനങ്ങൾ പുറത്തിറക്കാനാകൂ.

ഇന്ത്യൻ സർക്കാർ അടുത്തിടെ ക്രാഷ്ടെസ്റ്റുകളുടെ നിലവാരം യൂറോപ്യൻ മാനദണ്ഡങ്ങളുമായി സാമ്യമുള്ളതാക്കിയിരുന്നു. മാരുതി നിർമിക്കുന്ന എല്ലാ ഉൽപന്നങ്ങളും ഈ രാജ്യാന്തര നിലവാരം പാലിക്കുന്നവയാണ്. സർക്കാർ ഇതു പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതുമാണ്.

മാരുതിയുടെ ഒരു മോഡലിന് രാജ്യന്തര സുരക്ഷ ഏജൻസികളിലൊന്നായ ഗ്ലോബൽ എൻസിഎപി ടെസ്റ്റിൽ കുറഞ്ഞ റേറ്റിങ് നൽകിയതിനെതിരെ പ്രതികരിക്കുകയായിരുന്നു മാരുതി.

Content Highlights: Maruti Suzuki About Global NCAP

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story