ECONOMY

ഹൈബ്രിഡ്, സി.എന്‍.ജി. കാറുകള്‍ക്കും നികുതി ഇളവ് വേണമെന്ന് കാര്‍ നിര്‍മാതാക്കളായ മാരുതി

19 Aug 2019

ന്യൂഏജ് ന്യൂസ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കു പുറമെ ഹൈബ്രിഡ്, സി.എന്‍.ജി. കാറുകള്‍ക്കും നികുതി ഇളവ് വേണമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ.

ജി.എസ്.ടി കൗണ്‍സില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി അഞ്ച് ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ ഹൈബ്രിഡ്, സി.എന്‍.ജി. കാറുകള്‍ക്ക് നികുതി ഇളവ് ഇല്ല. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കൊപ്പം 28 ശതമാനം എന്ന ഉയര്‍ന്ന ജി.എസ്.ടി. നിരക്കിലാണ് ഹൈബ്രിഡ് വാഹനങ്ങള്‍. ഇതുകൂടാതെ സെസ്സും ഈടാക്കുന്നുണ്ട്.

മാത്രമല്ല, സാങ്കേതിക വിദ്യകളുടെ ഉയര്‍ന്ന വില കാരണം ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാകാന്‍ ഇനിയും സമയമെടുക്കും. അതുകൊണ്ടുതന്നെ ഹൈബ്രിഡ്, സി.എന്‍.ജി. കാറുകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മാരുതി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ അഭിപ്രായപ്പെട്ടു. ഹൈബ്രിഡ് കാറുകള്‍ക്ക് സാധാരണ വാഹനങ്ങളെക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ കൂടുതല്‍ ഇന്ധനക്ഷമതയുണ്ട്. ഈ വാഹനം പ്രോത്സാഹിപ്പിക്കുന്നത് എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി