AUTO

മാരുതി വാഹനം സ്വന്തമാക്കാന്‍ ഇതാ നല്ലകാലം; ഇഎംഐ 899 രൂപ, 100 ശതമാനം വരെ വായ്പ

Newage News

08 Jul 2020

മാരുതിയുടെ ഉപയോക്താക്കള്ക്കായി അനായാസ വായ്പ ലഭ്യമാക്കാന് മാരുതി സുസുക്കിയും ആക്സിസ് ബാങ്കും സഹകരിക്കുന്നു. കുറഞ്ഞ ഇഎംഐ, കൂടുതല് വായ്പ, കൂടുതല് കാലാവധി തുടങ്ങിയ ഇളവുകളാണ് ഈ സഹകരണത്തിലൂടെ ആക്സിസ് ബാങ്ക് ഒരുക്കുന്നത്.

തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്ക്ക് വാഹനത്തിന്റെ വിലയുടെ 100 ശതമാനവും വായ്പയായി നല്കുന്നുണ്ട്. എട്ട് വര്ഷമായിരിക്കും ഈ വായ്പയുടെ കാലവധി. ഇതിനുപുറമെ, ഒരോ വര്ഷവും 10 ശതമാനം വീതം ഇഎംഐ കൂടുന്ന സ്റ്റെപ്പ് അപ്പ് ലോണും ബാങ്ക് നല്കുന്നുണ്ട്.

സ്റ്റെപ്പ് അപ്പ് ലോണിന്റെ കാലവധി ഏഴ് വര്ഷമായിരിക്കുമെന്നാണ് റിപ്പോര്ട്ട്. ഇതിനുപുറമെ, അഞ്ച് വര്ഷം കൊണ്ട് അവസാനിക്കുന്ന ബലൂണ് ഇഎംഐ പദ്ധതിയും ആക്സിസ് ബാങ്ക് നല്കുന്നുണ്ട്. ഈ പദ്ധതിയില് അവസാന ഇഎംഐ വായ്പ തുകയുടെ 25 ശതമാനമായിരിക്കും.

ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞ മാസഗഡു വരുന്ന ആകര്ഷകമായ വായ്പയും മാരുതി-ആക്സിസ് ബാങ്ക് സഹകരണത്തില് വരുന്നുണ്ട്. ആദ്യ മൂന്ന് മാസം ഒരുലക്ഷം രൂപയ്ക്ക് 899 രൂപയായിരിക്കും തിരിച്ചടവ്. ഈ പദ്ധതി ജൂലൈ 31 വരെയാണ് നല്കുന്നതെന്നാണ് വിവരം.

ഉപയോക്താക്കളുടെ ആവശ്യവും സൗകര്യവും കണക്കിലെടുത്ത് ഏറ്റവും സൗഹാര്ദപരമായ വായ്പ പദ്ധതിയാണ് ആക്സിസ് ബാങ്ക് മാരുതിയുമായി സഹകരിച്ച് ഒരുക്കുന്നതെന്ന് ആക്സിസ് ബാങ്ക് റൂട്ടെയില് ബാങ്കിങ്ങ് ഹെഡും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രാലെ മൊണ്ടാല് പറഞ്ഞു.

Content Highlights: Maruti Suzuki partners with Axis Bank for easy finance solutions

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story