AUTO

മാരുതി സുസുക്കി എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 100 ശതമാനം വളര്‍ച്ച

Newage News

05 Dec 2020

2020 ഓഗസ്റ്റ് മാസത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച എസ്-ക്രോസിനെ മാരുതി സുസുക്കി വിപണിയില്‍ അവതരിപ്പിക്കുന്നത്. പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇത് ബ്രാന്‍ഡിന് മാന്യമായ വില്‍പ്പനയും നേടി കൊടുക്കുന്നു. പുതിയ പവര്‍ട്രെയിന്‍ തീര്‍ച്ചയായും ഇന്ത്യന്‍ വിപണിയില്‍ എസ്-ക്രോസിന് കൂടുതല്‍ ജനപ്രീതി നേടാന്‍ സഹായിച്ചുവെന്ന് വേണം പറയാന്‍. 2020 നവംബര്‍ മാസത്തില്‍ മോഡലിന്റെ 2,877 യൂണിറ്റ് വിറ്റഴിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പോയ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 100 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 2019 നവംബര്‍ മാസത്തില്‍ വാഹനത്തിന്റെ 1,439 യൂണിറ്റ് മാത്രമാണ് വിറ്റിരുന്നത്. ലോക്ക്ഡൗണിന് ശേഷം ബ്രാന്‍ഡില്‍ നിന്നുള്ള പ്രധാന അവതരണമാണ് എസ്-ക്രോസ് പെട്രോള്‍ മോഡലിന്റേത്. 2020 ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. പുതിയ എഞ്ചിനിലെത്തുന്നു എന്നതാണ് എസ്-ക്രോസിന്റെ ഈ വരവിലെ പ്രധാന സവിശേഷത. മുമ്പുണ്ടായിരുന്ന 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരം 1.5 ലിറ്റര്‍ K15B മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 104 bhp കരുത്തും 138 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഉപയോഗിച്ച് ഇത് ജോടിയാക്കിയിരിക്കുന്നു.

സിയാസ്, ബ്രെസ, എര്‍ട്ടിഗ, XL6 തുടങ്ങിയ മോഡലുകള്‍ക്കും ഈ എഞ്ചിന്‍ തന്നെയാണ് കരുത്ത് നല്‍കുന്നത്. ഹൈബ്രിഡ് സംവിധാനം വാഹനത്തില്‍ ഉള്‍പ്പെടുത്തിയതോടെ കാറിന്റെ മൊത്തത്തിലുള്ള ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ മാരുതിക്ക് സാധിച്ചിട്ടുണ്ട്. 18.55 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. ബിഎസ് VI നിലവാരത്തിലുള്ള പെട്രോള്‍ എഞ്ചിനിലേക്ക് മാറ്റി എന്നതൊഴിച്ചാല്‍ വാഹനത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എല്‍ഇഡി പ്രൊജക്ട് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സില്‍വര്‍ റൂഫ് റെയില്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ടെയില്‍ഗേറ്റില്‍ ചേര്‍ത്തിരിക്കുന്ന സ്മാര്‍ട്ട് ഹൈബ്രിഡ് ബാഡ്ജ് എന്നിവയാണ് പുറമേയുള്ള പ്രധാന സവിശേഷതകള്‍. സീറ്റുകളിലും സ്റ്റീയറിങ്ങിലും ഡോര്‍ ആം റെസ്റ്റിലും ലെതര്‍ ആവരണം നല്‍കിയതാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ഇതിനുപുറമെ, സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒട്ടോ ഡിമ്മിങ്ങ് ഇന്‍സൈഡ് റിയര്‍വ്യു മിറര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടക്കാലത്ത് എസ്-ക്രോസിന് ഒരു പുതിയ പ്രാരംഭ പതിപ്പ് മാരതി സമ്മാനിച്ചിരുന്നു. എസ്-ക്രോസ് പ്ലസ് എന്ന് വിളിക്കുന്ന പുതിയ എന്‍ട്രി ലെവല്‍ മോഡലിന് 8.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പ്രാരംഭ പതിപ്പായ സിഗ്മ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ വിപണിയില്‍ എത്തുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story