Newage News
18 Jan 2021
കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിലെ അവധിവ്യാപാരം വഴിയുള്ള പ്രകൃതിദത്ത റബറിന്റെ വിതരണം പാലക്കാട്ടെ കേന്ദ്രത്തില്‍നിന്ന് ആരംഭിച്ചു.
രാജ്യത്തെ ഏക വിതരണ കേന്ദ്രമാണ് പാലക്കാട്. റിബ്ഡ് സ്മോക്ക്ഡ് ഷീറ്റ് 4 ( ആര്‍എസ്എസ് 4 ) ഗുണനിലവാരമുള്ള പ്രകൃതിദത്ത റബറിന്റെ അവധി വ്യാപാരമാണ് എംസിഎക്സില്‍ നടക്കുന്നത്. മിനിമം ലോട്ട് സൈസ് ഒരു ടണ്ണാണ്.
ഓരോ മാസത്തിന്റെയും അവസാനത്തെ ബിസിനസ് പ്രവൃത്തി ദിനത്തിലാണ് വ്യാപാര കരാറിന്റെ സെറ്റില്‍മെന്റ് നടക്കുക. 100 കിലോഗ്രാം വീതമുള്ള റബറിന്റെ ലോട്ടുകള്‍ക്കാണ് വില നിശ്ചയിക്കുന്നതെന്ന് എംസിഎക്സ് ബിസിനസ് ഡവലപ്മെന്റ് ആൻഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി റിഷി നഥാനി പറഞ്ഞു.