CORPORATE

ഈസ്‌റ്റേണ്‍ കമ്പനിയിലെ ഓഹരി മീരാന്‍ കുടുംബം വില്‍ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്: മക്കോര്‍മിക്കും ഈസ്‌റ്റേണിലെ ഓഹരികൾ വിറ്റൊഴിഞ്ഞേക്കും

19 Sep 2019

ന്യൂഏജ് ന്യൂസ്, കറിപൗഡറുകളുടെ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ഈസ്റ്റേൺ കമ്പനിയുടെ വലിയൊരു ഭാഗം ഷെയര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. പ്രമുഖ സാമ്പത്തിക ദിനപത്രമായ ഇക്കണോമിക്‌ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

കമ്പനിയുടെ 74 ശതമാനം ഷെയറുകൾ അടിമാലി ആസ്ഥാനമായ മീരാന്‍ കുടുംബത്തിനും 26 ശതമാനം ഷെയര്‍ ആഗോള സുഗന്ധ വ്യജ്ഞന മേഖലയിലെ ഭീമന്മാരായ മക്കോര്‍മിക് ആന്റ് കമ്പനിക്കുമാണ്. മക്കോര്‍മിക്കും ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

'1,800- 2000 കോടി വരെയാണ് ഈസ്‌റ്റേണ്‍ കമ്പനിയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. അവന്‍ഡസ് കാപ്പിറ്റല്‍ എന്ന ഏജൻസിയാണ് ഓഹരി വാങ്ങാന്‍ പറ്റിയ ആളെ കണ്ടെത്താനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ വില്‍പ്പനയ്ക്കുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കും. നിലവിലെ പ്രമോട്ടര്‍മാര്‍ മുഴുവന്‍ ഓഹരികളും വില്‍ക്കുമോ അതോ ചെറിയ ഷെയര്‍ നിലനിര്‍ത്തുമോയെന്ന കാര്യം വ്യക്തമല്ല', റിപ്പോർട്ട് പറയുന്നു.

1989-ലാണ് എം. ഇ. മീരാന്‍ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് എന്ന പേരിൽ കമ്പനി ആരംഭിച്ചത്. മസാലകള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, അച്ചാറുകള്‍, അരിയുത്പന്നങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഈ ബ്രാന്റില്‍ അവതരിപ്പിക്കുന്നു.  എം. ഇ. മീരാന്റെ മക്കളായ നവാസ് മീരാനും ഫിറോസ് മീരാനുമാണ് ഇപ്പോള്‍ കമ്പനിയെ നയിക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ വൻ കമ്പനിയായി വളരാൻ ഈസ്റ്റേണിന് കഴിഞ്ഞു. സ്‌പൈസസ് കയറ്റുമതിക്കുള്ള നിരവധി അവാർഡുകളും കമ്പനി നേടി.

2010-ല്‍ ആണ് മക്കോര്‍മിക് 249 കോടി രൂപയ്ക്ക് ഈസ്റ്റേണിന്റെ 26 ശതമാനം ഓഹരി സ്വന്തമാക്കിയത്. കേരള വിപണിയിൽ 70 ശതമാനം മാർക്കറ്റ് ഷെയർ കമ്പനിക്കുണ്ട്.

അതേസമയം ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിൽ മീരാന്‍ കുടുംബത്തിനുള്ള ഓഹരി വിറ്റൊഴിയുമെന്ന വാർത്ത ചെയർമാൻ നവാസ് മീരാൻ നിഷേധിച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. വലിയ തോതിലുള്ള വിപുലീകരണത്തിനും ആധുനികവത്കരണത്തിനും  മൂലധനം ആവശ്യമുണ്ടെന്നും എന്നാൽ വിപണിയിൽ കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാകുന്ന  സാഹചര്യത്തിൽ കുടുംബത്തിന്റെ ഓഹരി വിൽക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 26 ശതമാനം ഷെയര്‍ കൈയാളുന്ന മക്കോര്‍മിക് ആന്റ് കമ്പനി ഓഹരി വില്പനയിലൂടെ അഞ്ഞൂറ് കോടി രൂപയോളം സമാഹരിക്കാൻ ലക്ഷ്യമിടുന്നതായും വാർത്തയിൽ പറയുന്നു.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story