AUTO

കരുത്തും ആഡംബരവും ഒരുമിച്ച സി63 കൂപ്പെ, ജിടി ആർ എന്നിവ വിപണിയിലേക്ക്

Newage News

28 May 2020

ഡംബര കാർ വിപണിയിലെ വമ്പൻമാരായ മെഴ്സിഡീസ് ബെൻസ് 2 സൂപ്പർ പെർഫോമൻസ് മോഡലുകൾ ഇന്ത്യൻ വിപണി‍യിലെത്തിച്ചു. 2 എഎംജി മോഡലുകൾ– സി63 കൂപ്പെ, ജിടി ആർ.  എഎംജി സി63യിൽ ഉള്ളത് 476 എച്ച്പി കരുത്തും 650 എൻഎം കുതിപ്പുശേഷിയുമുള്ള 4 ലീറ്റർ ഇരട്ട ടർബോ വി8 പെട്രോൾ എൻജിൻ. 9–സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് വഴി പിൻ ചക്രങ്ങളിലേക്കാണു കരുത്തെത്തുന്നത്. 

പൂജ്യത്തിൽനിന്നു 100 കിലോമീറ്റർ വേഗമാർജിക്കാൻ വേണ്ടത് വെറും 4 സെക്കൻഡ്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗമെടുക്കാം. ഷോറൂം വില 1.33 കോടി രൂപ. 97000 രൂപയ്ക്കു 2 വർഷത്തേക്കുള്ള പരിചരണം ഉറപ്പാക്കുന്ന പ്രത്യേക സർവീസ് പാക്കേജുമുണ്ട്.

എഎംജി ജിടി ആറിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇതോടൊപ്പമെത്തിയിരിക്കുന്നത്. 4ലീറ്റർ വി8 എൻജിൻ തന്നെ. കരുത്ത് 585എച്ച്പി, കുതിപ്പ് 700എൻഎം. 0–100 കിമീ സ്പീഡിന് 3.6 സെക്കൻഡാണു വേണ്ടത്. പരമാവധി 318 കിമീ വരെ വേഗത്തിൽ പായാം. 2.48 കോടി രൂപയാണു വില. ഡീലർമാർ വഴിയും ഓൺലൈൻ ആയും കാർ വാങ്ങാം.

Content highlights:  Mercedes AMG C63 Coupé, AMG GT R launched in India

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story