LAUNCHPAD

വ്യാപാരികൾക്ക് 'മർച്ചന്റ് സ്റ്റാക്കു’മായി ഐസിഐസിഐ ബാങ്ക്

Newage News

03 May 2021

കൊച്ചി: റീട്ടെയ്ൽ വ്യാപാരികൾക്ക് മർച്ചന്റ് സ്റ്റാക്ക് എന്ന പേരിൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഡിജിറ്റൽ ബാങ്കിങ്ങിനൊപ്പം മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം, പലചരക്ക് വ്യാപാരികൾ, സൂപ്പർ മാർക്കറ്റുകൾ, വലിയ റീട്ടെയ്ൽ സ്റ്റോർ ശൃംഖലകൾ, ഓൺലൈൻ ബിസിനസുകൾ,  ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ എന്നിവയെ അവരുടെ ബാങ്കിങ്് ആവശ്യകതകൾ പരിധികളില്ലാതെ നിറവേറ്റാനും, ഉപഭോക്താക്കൾക്ക് തടസമില്ലാത്ത സേവനം ലഭ്യമാക്കാനും സഹായിക്കും.

ബാങ്ക് ശാഖകൾ സന്ദർശിക്കാതെ തന്നെ വിവിധ  സേവനങ്ങൾ വ്യാപാരികൾക്ക് പ്രയോജനപ്പെടുത്താം. ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനായ ഇൻസ്റ്റാബിസ് വഴി  ഈ സൗകര്യങ്ങൾ നേടാനാകും. ബാങ്ക് ഉപഭോക്താക്കൾ അല്ലെങ്കിലും ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവയിൽ നിന്ന് ഇൻസ്റ്റാബിസ് ആപ് ഡൗൺലൗൺ ചെയ്ത് മർച്ചന്റ് സ്റ്റാക്ക് ആനൂകൂല്യങ്ങൾ നേടാം. ബാങ്കിന്റെ കോർപറേറ്റ് ഇന്റർനെറ്റ് ബാങ്കിങ് (സിഐബി) പ്ലാറ്റ്ഫോമിലും ഇൻസ്റ്റാബിസ് ഉപയോഗിക്കാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story