AUTO

ഒറ്റ ചാർജിൽ 428 കീമി വാഗ്ദാനവുമായി എംജി ഇലക്ട്രിക് എസ്‌യുവി എത്തുന്നു

21 Sep 2019

ന്യൂഏജ് ന്യൂസ്, ഹെക്ടറിന്റെ വിജയം ആവർത്തിക്കാൻ പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‍യുവിയുടെ പരീക്ഷണയോട്ടങ്ങൾ നടത്തി എംജി. അടുത്ത വർഷം ആദ്യം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങളാണ് എംജി നടത്തുന്നത്. ഇസഡ് എക്സ് എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തി എംജി പ്രദർശിപ്പിച്ച ഇ ഇസഡ്എക്സാണ് ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായി പുറത്തിറങ്ങുക. കഴിഞ്ഞ വർഷം അവസാനം ചൈനീസ് മോട്ടോർഷോയിൽ വെച്ചാണ് വാഹനം അനാവരണം ചെയ്ത വാഹനം യുകെ വിപണിയിൽ വിൽപനയ്ക്കെത്തിരുന്നു. 

ഇന്ത്യയിൽ ഹ്യുണ്ടേയ് കോനയുമായി മത്സരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ വില 20 ലക്ഷത്തിൽ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.  ബ്രിട്ടനിൽ പുറത്തിറങ്ങുന്ന കാറിന്റെ വില ഏകദേശം 19.60 ലക്ഷം രൂപയാണ്. 44.5 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 150 എച്ച്പി കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.2 സെക്കന്റുകൾ മാത്രം.  ഒറ്റ ചാർജിൽ 335 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ 60 കിലോമീറ്റർ വേഗ പരിധിയിൽ സഞ്ചരിച്ചാൽ 428 കിലോമീറ്റർ വരെ ചാർജ് നിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അരമണിക്കൂർ ചാർജ് ചെയ്താൽ 80 ശതമാനം വരെ ചാർജാകുന്ന ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും വാഹനത്തിലുണ്ടാകും. എം ജി മോട്ടോർ ശ്രേണിയിൽ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും സാങ്കേതിക തികവുള്ള കാർ എന്നാണു കമ്പനി സെഡ്എസ് ഇവിയെ വിശേഷിപ്പിക്കുന്നത്. അതിവേഗ ബാറ്ററി ചാർജിങ് സാധ്യമാക്കുന്ന റാപിഡ് ചാർജിങ് സാങ്കേതികവിദ്യയ്ക്കൊപ്പം അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങിയ ഉൾപ്പെട്ട എം ജി പൈലറ്റ് ഡ്രൈവർ അസിസ്റ്റൻസ് സ്യൂട്ടും കാറിലുണ്ട്. 

വിലകുറയ്ക്കാനായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിളിൾ ചെയ്ത് വിൽക്കാനാണ് കമ്പനി പദ്ധതി. ജനറല്‍ മോട്ടോഴ്‌സില്‍ നിന്ന് സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുക. യുകെയില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള എന്‍ജിനിയറുമാരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. തുടക്കത്തില്‍ വര്‍ഷത്തില്‍ 80000 വാഹനങ്ങളും പിന്നീട് രണ്ടു ലക്ഷം വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനി പദ്ധതി. ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ സായിക് മോട്ടോര്‍ കോര്‍പറേഷന്റെ സഹസ്ഥാപനമാണ് എംജി മോട്ടോര്‍ ഇന്ത്യ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story