TECHNOLOGY

“ഇൻ” എന്ന പേരിൽ പുതിയ ബ്രാൻഡുമായി മൈക്രോമാക്സ്

16 Oct 2020

ന്ത്യയുടെ സ്വന്തം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് ആയ മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ് ലിമിറ്റഡ് പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചു. ''ഇന്‍'' എന്ന പേരിലുള്ള ബ്രാന്‍ഡ്അവതരിപ്പിക്കുന്നതിലൂടെസ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് തിരിച്ചുവരികയാണ്. മൈക്രോമാക്‌സ്. ആത്മനിര്‍ഭര്‍ഭാരത് എന്ന നയം സാക്ഷാല്‍ക്കരിക്കുന്നതിന് ഒരു പടികൂടി അടുക്കുന്ന, കേന്ദ്രം അംഗീകരിച്ച പിഎല്‍ഐ പദ്ധതിയുടെചുവടുപിടിച്ചാണ് ഈ പ്രഖ്യാപനം.

''ഇന്‍ എന്ന ബ്രാന്‍ഡിലൂടെ ഇന്ത്യന്‍ വിപണിയിലെ തിരിച്ചുവരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.  ഇന്ത്യ എന്ന വാക്ക് അല്ലെങ്കില്‍ 'ഇന്‍'എന്നത് നിങ്ങള്‍ക്ക് ഉത്തരവാദിത്തബോധം പകരുന്നു. ഇത് ഒരു ബില്യണ്‍ പ്രതീക്ഷകളുടെ ഭാരമാണ്. എന്നാല്‍ എന്തിനേക്കാളും വലുത് അത് നല്‍കുന്ന അഭിമാനമാണ്. 'ഇന്‍' മൊബൈല്‍ ഉപയോഗിച്ച് ഇന്ത്യയെ വീണ്ടും ആഗോള സ്മാര്‍ട്ട്ഫോണ്‍ ഭൂപടത്തില്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം.'' മൈക്രോമാക്സിന്റെ സഹസ്ഥാപകനായ രാഹുല്‍ ശര്‍മ പറഞ്ഞു ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് മൊബൈല്‍ ഗെയിമിംഗ് വിപണികളിലൊന്നാണ് ഇന്ത്യ, 'ഇന്‍'ബ്രാന്‍ഡിനൊപ്പം ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത ലംഘിക്കാതെമികച്ച ഉല്‍പ്പന്നങ്ങളുമായി മുന്നേറുന്നതിന് ഇത് അവസരമൊരുക്കും. ഒരു ഡിജിറ്റല്‍ മുന്നേറ്റത്തിനും അതുവഴി രാജ്യത്തിന് ഒരു വിജയഗാഥ രചിക്കുന്നതിനും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉല്‍പ്പന്നങ്ങള്‍ തേടുന്നവിനോദതല്‍പരരും,ധീരരുംആയ യുവതല മുറയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്.ഞങ്ങള്‍ തിരിച്ചറിഞ്ഞ ഇന്ത്യയുടെ നീലനിറമാണ് ബ്രാന്‍ഡിന്റെ നിറവും മൊത്തത്തിലുള്ള വിഷ്വല്‍ ഐഡന്റിറ്റിയും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കാവുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ പരിതസ്ഥിതി വളര്‍ത്തിയെടുക്കുകയുംയാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത ഏറ്റവും മികച്ചഉപഭോക്തൃ അനുഭവവുമാണ് ഞങ്ങള്‍ഈ ബ്രാന്‍ഡിലൂടെ ഉറപ്പുനല്‍കുന്നത്.സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്കുള്ള തന്ത്രപരമായ പുനഃപ്രവേശനം തുടങ്ങുന്നതിന്500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് മൈക്രോമാക്‌സ് പദ്ധതിയിടുന്നുണ്ട്. പൂര്‍ണ്ണമായുംപുതുതലമുറ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കും. 'ഇന്‍'ബ്രാന്‍ഡിന്കീഴില്‍ഒരുപുതിയശ്രേണിസ്മാര്‍ട്ട്ഫോണുകള്‍അവതരിപ്പിക്കും. 

ഭിവാടി, ഹൈദരാബാദ്എന്നിവയുള്‍പ്പെടെഇന്ത്യയിലെ 2 സ്ഥലങ്ങളില്‍അത്യാധുനികഉല്‍പാദനസൗകര്യങ്ങള്‍മൈക്രോമാക്സിനുണ്ട്. പ്രതിമാസം 2 ദശലക്ഷത്തിലധികം ഫോണുകള്‍ നിര്‍മ്മിക്കാനുള്ളശേഷി ബ്രാന്‍ഡിന് ഉണ്ട്. കൂടാതെറീട്ടെയില്‍, വിതരണ ശൃംഖലശക്തിപ്പെടുത്തുകയാണ് ബ്രാന്‍ഡ്.നിലവില്‍ ഇന്ത്യയിലുടനീളം പതിനായിരത്തിലധികം ഔട്ട്ലെറ്റുകളും ആയിരത്തിലധികം സേവന കേന്ദ്രങ്ങളും കമ്പനിക്കുണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ ബാറ്ററി, ഡ്യുവല്‍ സിം, ക്വാര്‍ട്ടിഉപകരണം, ഗെയിമിംഗ് ഉപകരണം, വിമന്‍സ്ലൈന്‍ ഓഫ് ഡിവൈസുകള്‍, യൂണിവേഴ്‌സല്‍ റിമോട്ട് കണ്‍ട്രോള്‍ ഫോണ്‍, എംടിവിഫോണ്‍, ഡോക്കബിള്‍ബ്ലൂടൂത്ത് , എഡ്യൂടൈന്‍മെന്റ് ടാബ്ലെറ്റ് എന്നി വഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ മൈക്രോമാക്സിന് ഉണ്ട്.


Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ