CORPORATE

മൈക്രോസോഫ്റ്റും റിലയന്‍സ് ജിയോയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

Newage News

29 May 2020

മുംബൈ: മൈക്രോസോഫ്റ്റും റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2 ബില്യണ്‍ ഡോളറിന് ജിയോയിലെ 2.5 ശതമാനം ഓഹരി വാങ്ങാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. ഇതോടെ ലോക്ഡൗണ്‍ കാലത്ത് റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്തുന്ന ആറാമത്തെ കമ്പനിയാവും മൈക്രോസോഫ്റ്റ്.

ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി, ജനറല്‍ അറ്റ്‌ലാന്റിക്, കെ.കെ.ആര്‍ തുടങ്ങിയ കമ്പനികള്‍ നേരത്തെ തന്നെ ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. മൈക്രോസോഫ്റ്റ് കൂടി എത്തുന്നതോടെ യു.എസ് ഓഹരി വിപണിയില്‍ ജിയോ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന ആമസോണ്‍, വാള്‍മാര്‍ട്ട്, ആല്‍ഫബെറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം. ടെലികോം സെക്ടറില്‍ 387 മില്യണ്‍ ഉപയോക്താക്കളുമായി ജിയോയാണ് ഒന്നാമത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആല്‍ഫബെറ്റ് വോഡഫോണ്‍ ഐഡിയയില്‍ നിക്ഷേപം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമുമായി ജിയോക്ക് ഇപ്പോള്‍ തന്നെ കരാറുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story