STARTUP

പുതിയ സ്റ്റാർട്ടപ്പുകൾക്കായി പേറ്റന്റുകൾ സൗജന്യമായി നൽകി മൈക്രോസോഫ്റ്റ്; വെറുതെ ഉപയോഗിക്കാൻ ഇതാ മൈക്രോസോഫ്റ്റിന്റെ 500 പേറ്റന്റുകൾ

08 Apr 2019

ന്യൂഏജ് ന്യൂസ്, വൻകിട ടെക് കമ്പനികൾ തമ്മിലുള്ള പേറ്റന്റ് യുദ്ധത്തിന് വർഷങ്ങളുടെ ചരിത്രമുണ്ട്. കോടികൾ ചെലവിട്ട് കോടതികളുടെ വിലപ്പെട്ട സമയം കവർന്നെടുത്തു നടക്കുന്ന ഈ നിയമപോരാട്ടങ്ങൾ ആത്യന്തികമായി ആർക്കും ഗുണകരവുമല്ല. ഈ പ്രതിസന്ധിക്കു പരിഹാരം കാണാൻ മുൻനിര കമ്പനികൾക്കു ചേർന്നു രൂപം കൊടുത്ത കൺസോർഷ്യം ആണ് എൽഒടി നെറ്റ്‍വർക്ക്. 

എൽഒടി എന്നാൽ ലൈസൻസ് ഓൺ ട്രാൻസ്ഫർ. ഇതിൽ പങ്കാളികളാകുന്ന കമ്പനികളുടെ പേറ്റന്റുകൾ നിയമപ്രശ്നമില്ലാതെ ഉപയോഗിക്കാൻ കഴിയുമെന്നതാണ് സൗകര്യം. ഗൂഗിൾ, ഫെയ്സ്ബുക്, ആമസോൺ, ലെനോവോ, നെറ്റ്‍ഫ്ലിക്സ് തുടങ്ങിയ നാനൂറോളം കമ്പനികളാണ് ഇതിലുള്ളത്. ആറു മാസം മുൻപ് ഇതിൽ ചേർന്ന മൈക്രോസോഫ്റ്റ് പുതിയ സ്റ്റാർട്ടപ്പുകൾക്കായി 500 പേറ്റന്റുകൾ സൗജന്യമായി നൽകി മാതൃകയായിരിക്കുകയാണ്. 

എൽഒടി നെറ്റ്‍വർക്കിൽ അംഗത്വം ലഭിക്കുന്നവർക്കുള്ള പേറ്റന്റ് നിയമസംരക്ഷണത്തിനു പുറമെയാണ് മൈക്രോസോഫ്റ്റിന്റെ സംഭാവന. നെറ്റ്‍വർക്കിൽ സൗജന്യ അംഗത്വം ലഭിക്കുന്ന ഏതു സ്റ്റാർട്ടപ്പിനും ഈ മൈക്രോസോഫ്റ്റ് പേറ്റന്റുകൾ സൗജന്യമായി ഉപയോഗിക്കാം.



Related News


Special Story

വെഞ്ചര്‍ നിക്ഷേപത്തിന്റെ കഥയുമായി മറ്റൊരു മലയാളി സ്റ്റാർട്ടപ്പ് സംരംഭം കൂടി; ക്ലൗഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വേസ്പാരോയില്‍ പ്രൈം വെഞ്ചര്‍ പാര്‍ട്‌ണേഴ്‌സിന്റെ 9.7 കോടി നിക്ഷേപം
യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; സംരംഭം തുടങ്ങാനും തൊഴിലവസരം സൃഷ്ടിക്കാനും യുവാക്കള്‍ക്ക് നിരവധി വാഗ്ദാനങ്ങൾ, ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നും പ്രഖ്യാപനം