FINANCE

മെഡിക്കൽ, സാമൂഹിക ആവശ്യങ്ങൾക്കായി സഹായഹസ്തം നീട്ടി ഓൺലൈൻ ലോകം; ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ്പ് വഴി കേരളം സമാഹരിച്ചത് 11.5 കോടി രൂപ

21 Sep 2019

 രണ്ട് വർഷത്തിനിടെ ഒന്നിനു പിന്നാലെ ഒന്നായി എത്തിയ രണ്ട് വെള്ളപ്പൊക്കങ്ങളും അപകടകരമായ നിപ്പാ രോഗബാധയുമാണ് കേരള സംസ്ഥാനം സമീപകാലത്ത് ധീരമായി നേരിട്ട പോരാട്ടങ്ങളിൽ രണ്ടെണ്ണം. ഈ സംഭവങ്ങളിലെല്ലാം വേറിട്ടുനിന്ന ഒരു കാര്യം, കൈകോർക്കാനും ദുഷ്‌കരമായ സാഹചര്യത്തിനെതിരെ പോരാടാനുമുള്ള കേരളീയരുടെ ഇച്ഛാശക്തിയാണ്. എല്ലാ സ്ഥലങ്ങളിലും എത്തിച്ചേർന്ന ഡിജിറ്റൈസേഷൻ തരംഗം പരസ്പരം സഹായിക്കാനുള്ള കേരളീയരുടെ സന്നദ്ധതയെ ക്രിയാത്മകമായി സ്വാധീനിച്ചു എന്നതാണ് മിലാപ് അടുത്ത കാലത്ത് നിരീക്ഷിച്ച ഒരു പ്രവണത.  ബേബി പ്രാർഥനയ്ക്ക് കരൾ മാറ്റിവെയ്ക്കാൻ വേണ്ടി പണം സ്വരൂപിക്കാനായി കൊച്ചിയിൽ നിന്നുള്ള മിലാപ്പിലെ ഒരു ധനസമാഹരണത്തിൽ 200-ഓളം ദയാലുക്കളായ ദാതാക്കൾ ഒത്തുചേർന്ന് 4.8 ലക്ഷം രൂപ സ്വരൂപിച്ചു. കണ്ണിന്റെ കാൻസർ ചികിത്സയ്ക്കായി തൃശ്ശൂരിലെ 10 വയസുകാരിയായ അതുല്യയ്ക്ക് 800-ലധികം ദാതാക്കളിൽ നിന്ന്  സഹായം ലഭിച്ചു. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നിന്ന് മറ്റൊരു ഓൺ‌ലൈൻ സമൂഹ ധനസമാഹരണത്തിൽ, 12 വയസ്സുള്ള അലൻ ഷെറോണിന്റെ സുഷുമ്നാ നാഡീ ശസ്ത്രക്രിയയ്ക്കായി 3.5 ലക്ഷത്തോളം രൂപ സമാഹരിച്ചു. അതല്ലായിരുന്നെങ്കിൽ, ആ കുട്ടി ജീവിതകാലം മുഴുവൻ തളർന്ന് കിടപ്പിലാകുമായിരുന്നു.  

അടിയന്തിര വൈദ്യസഹായം വേണ്ടിവരുന്ന സാഹചര്യങ്ങൾ യുക്തിസഹമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഒരു വ്യക്തിയുടെ കഴിവ് പരിശോധിക്കപ്പെടുന്ന സമയമാണ്. തുടർന്നുണ്ടാകുന്ന വൈകാരിക ആഘാതം പലപ്പോഴും കുടുംബത്തെ അപകടത്തിലാക്കുന്നു. ലഭ്യമായ ചുരുങ്ങിയ സമയത്തിനുള്ളിൽ രോഗബാധിതനായ അംഗത്തിന് മികച്ച ചികിത്സ ഉറപ്പാക്കാൻ വലിയ തുകകൾ ക്രമീകരിക്കുക എന്നത് ഒരു ശരാശരി കുടുംബത്തിന് സ്വയം കൈകാര്യം ചെയ്യാൻ കഴിയുന്ന കാര്യമല്ല. പ്രാർഥനയുടെ കാര്യത്തിൽ, അഖിൽ (പ്രാർഥനയുടെ പിതാവ്) കൊച്ചിയിൽ ഒരു ബസ് കണ്ടക്ടറായി ജോലി ചെയ്യുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ അദ്ദേഹത്തിന് ക്രമീകരിക്കാൻ കഴിയുന്ന ഒരു തുകയായിരുന്നില്ല 4 ലക്ഷം രൂപ.

കൃത്യസമയത്ത് കുടുംബത്തിന് സഹായം ലഭിച്ചില്ലായിരുന്നെങ്കിൽ അതുല്യയുടെ ക്യാൻസർ ജീവൻ അപകടത്തിലാകുന്ന ഒരു അവസ്ഥയിലേക്ക് വഷളാകുമായിരുന്നു. അതുല്യയുടെ അമ്മയും ദിവസ വേതനക്കാരിയും കുടുംബത്തിന്റെ ഏക അന്നദാതാവുമായ തൃശ്ശൂരിൽ നിന്നുള്ള കവിതയ്ക്ക് 13 ലക്ഷം രൂപ സ്വരൂപിക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമായിരുന്നു.  ഇതുപോലുള്ള ഒരു സമയത്ത് നൂറുകണക്കിന് ദയയുള്ള അപരിചിതരിൽ നിന്ന് ലഭിച്ച സഹായം ഇരു കുടുംബങ്ങൾക്കും ഒരു അത്ഭുതം തന്നെ ആയിരുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതൊരു പുനഃർജീവിതമായിരുന്നു, എല്ലാവർക്കും ലഭ്യമല്ലാത്ത ഒരു അപൂർവ അവസരം. ഒരു ജീവൻ രക്ഷിക്കുന്നതിനേക്കാൾ  അടിയന്തിരമായ സാഹചര്യം ഇല്ലെന്ന് ഉറപ്പാണ്. ആളുകൾ ഒത്തുചേർന്നാൽ ഏറ്റവും വലിയ അടിയന്തിര സാഹചര്യങ്ങൾ പോലും ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. ഓൺലൈൻ സമൂഹ ധനസമാഹരണം അത്തരം മഹത്തായ ആവശ്യങ്ങൾക്കായി ഒന്നിക്കുന്നത് ആളുകൾക്ക് എളുപ്പമാക്കുന്നു. 

ഇത്തരത്തിൽ വ്യക്തിഗത ആവശ്യങ്ങൾക്കായുള്ള, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായുള്ള, ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമൂഹധനസമാഹരണ പ്ലാറ്റ്‌ഫോമാണ് മിലാപ്. ആളുകൾക്ക്  തങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ നിറവേറ്റാൻ ഓൺലൈനായി പണം സമാഹരിക്കുന്നത് എളുപ്പമാക്കാൻ മിലാപ് നിരന്തരം ശ്രമിക്കുന്നു.   വ്യക്തിഗത ആവശ്യങ്ങൾക്കും അടിയന്തിര ആവശ്യങ്ങൾക്കുമായി, പ്രത്യേകിച്ച് കാൻസർ പരിചരണം, അവയവമാറ്റ ശസ്ത്രക്രിയ, അപകടങ്ങൾ എന്നിവ പോലുള്ള വിദഗ്ധ പരിചരണം ആവശ്യമുള്ള കാര്യങ്ങൾക്കായി ഫണ്ട് സമാഹരിക്കാൻ ഈ പ്ലാറ്റ്ഫോം സാധാരണക്കാരെ പ്രാപ്തരാക്കുന്നു. ലോകമെമ്പാടുമുള്ള 130 ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് മിലാപ്പിനായി സംഭാവനകൾ നൽകുന്നത്. അവർ ഇന്ത്യയിലുടനീളം 2,00,000-ലേറെ പ്രോജക്ടുകൾക്കായി 600 കോടിയിലധികം രൂപ സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ എട്ട് വർഷമായി, ആളുകൾക്ക് തങ്ങൾക്കു താൽപ്പര്യമുള്ള ആവശ്യങ്ങൾക്കായി പണം സമാഹരിക്കാനും സംഭാവന ചെയ്യാനുമുള്ള ഒരു ഇഷ്ടവേദിയായി മിലാപ് മാറിയിരിക്കുന്നു. 

കേരളത്തിൽ നിരീക്ഷിച്ച വിവിധ പ്രവണതകളെ കുറിച്ച് മിലാപ് പ്രസിഡന്റും സഹസ്ഥാപകനുമായ അനോജ് വിശ്വനാഥൻ പറയുന്നു, “സമൂഹ ധനസമാഹരണം കേരളത്തിന് അന്യമായ ഒരു ആശയമല്ല. മിലാപ്പിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാത്രം സംസ്ഥാനം ഏകദേശം 2 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിൽ നിന്ന് ആരംഭിച്ച ധനസമാഹരണത്തിൽ 3 ഇരട്ടി വർധനയാണ് ഞങ്ങൾ കണ്ടത്. സംസ്ഥാനത്ത് നിന്ന് ഇതുവരെ സ്വരൂപിച്ച ഫണ്ടുകളിൽ നാലിൽ മൂന്നിലേറെ ചികിത്സാപരമായ ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു. ഫണ്ട് സ്വരൂപിക്കുന്നവരിൽ 92% പേരും പ്ലാറ്റ്ഫോമിൽ നിന്ന് കൂടുതലായ പിന്തുണയില്ലാതെ കാംപെയിൻ സംഘാടകരുടെ സോഷ്യൽ നെറ്റ്‌വർക്കിൽ നിന്നാണ് പണം സ്വരൂപിക്കുന്നത്.”

ഒരു ഓൺലൈൻ ഫണ്ട് ശേഖരണം സജ്ജീകരിക്കാനുള്ള പ്രക്രിയയ്ക്ക് 5 മിനിറ്റു പോലും വേണ്ട.   വലിയ സാങ്കേതിക ജ്ഞാനവും ആവശ്യമില്ല. ലഭ്യമായ 8 ഇന്ത്യൻ ഭാഷകളിൽ ഏതിൽ വേണമെങ്കിലും, വാട്ട്സ്സാപ്പോ പെട്ടെന്ന് സന്ദേശമയയ്ക്കാനുള്ള മറ്റ് ആപ്പുകളോ ഉപയോഗിച്ചോ ടൈപ്പ് ചെയ്യാതെതന്നെ തങ്ങളുടെ അനുഭവം റിക്കോഡു ചെയ്തോ കാമ്പെയ്‌നുകൾ ക്രമീകരിക്കാനാകും. റിക്കോഡു ചെയ്യുന്ന വിവരങ്ങൾ താനെ വാചകങ്ങളായി മാറ്റപ്പെടും. ഒരു സ്മാർട്ട്‌ഫോൺ ഉള്ള ആരെയും ഓൺലൈൻ ധനസമാഹരണം നടത്താൻ ഈ സവിശേഷതകളെല്ലാം സഹായിക്കുന്നു. ഇതുപോലുള്ള ആവശ്യങ്ങൾക്കായി ഇന്ത്യയിൽ ഉടനീളം മിലാപ് ഇതുവരെ 650 കോടിയിലധികം രൂപ സമാഹരിച്ചിരിക്കുന്നു. ഇതിൽ 80 ശതമാനവും വൈദ്യചികിത്സയ്ക്കും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടിയാണ്.

 തങ്ങൾക്ക് താൽപ്പര്യമുള്ള ഒരു ആവശ്യത്തിനായി ധനസമാഹരണം നടത്താൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കാമ്പെയ്‌നുകൾ ക്രമീകരിക്കാൻ കഴിയും:

• ഒരു ഫണ്ട് സമാഹരണം തുടങ്ങാൻ https://milaap.org/fundraisers/new സന്ദർശിക്കുക

• ഒരു ഫണ്ട് സമാഹരണം ക്രമീകരിക്കാനുള്ള മാർഗനിർദേശങ്ങൾക്കായി (+91) 9916174848 -ൽ ഒരു വാട്ട്സ്സാപ്പ് സന്ദേശമോ feedback@milaap.org -ൽ ഇമെയിലോ അയയ്ക്കുക.

ധനസമാഹരണം മികച്ച രീതിയിൽ നടത്താനുള്ള എളുപ്പ മാർഗങ്ങളും നുറുങ്ങുകളും കണ്ടെത്താൻ https://milaap.org/faq -ൽ കൊടുത്തിരിക്കുന്ന പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ  വായിക്കുക!

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story