ENTERTAINMENT

മൈന്‍ഡ് വാര്‍സ് ഇനി മലയാളത്തിലും

Newage News

14 Sep 2020

സ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ക്കായി രൂപം കൊടുത്ത, ഇന്ത്യയിലെ ഏറ്റവും വലിയ വിജ്ഞാന ഡാറ്റാബേസ് ആയ, മൈന്‍ഡ് വാര്‍സ്, ഇനി മലയാളം ഉള്‍പ്പെടെയുള്ള ആറ് പ്രാദേശിക ഭാഷകളില്‍ കൂടി ലഭിക്കും. ആറുമുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് മൈന്‍ഡ് വാര്‍സ്.

ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ മലയാളം, തെലുങ്ക്, തമിഴ്, മറാത്തി, ബംഗാളി, കന്നഡ ഭാഷകളിലേയ്ക്കായാണ് മൈന്‍ഡ് വാര്‍സിന്റെ ഭാഷാ പോര്‍ട്ട് ഫോളിയോ വ്യാപിപ്പിച്ചിരിക്കുന്നത്.

ഇത് വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ അറിവ് വിപുലമാക്കാന്‍ സഹായകമാണ്. വിജ്ഞാന സമ്പാദനത്തെ രസകരവും താത്പര്യജനകവുമായ ഒരു ഗെയിമാക്കി മാറ്റുകയാണ് മൈന്‍ഡ് വാര്‍സ്.

സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് 2019-ല്‍, സീ-5 പ്ലാറ്റ്‌ഫോമില്‍ ഒരു ഇന്റഗ്രേറ്റഡ് ആപ്പിലാണ് മൈന്‍ഡ് വാര്‍സ് വികസിപ്പിച്ചെടുത്തത്. മൈന്‍ഡ് വാര്‍സ് ആപ്പ് പ്രാദേശിക ഭാഷകളില്‍ വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ വിജ്ഞാനം പരിപോഷിപ്പിക്കുന്നു.

ഭാഷാ തടസ്സമില്ലാതെയുള്ള പഠനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സി എന്റര്‍പ്രൈസസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഉമേഷ് കുമാര്‍ ബന്‍സാല്‍ പറഞ്ഞു. കൂടുതല്‍ മികവു തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ടി വി ക്വിസില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.mindwars.co.in

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story