AUTO

MINI പാഡി ഹോപ്കിര്‍ക് എഡീഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Newage News

07 Jan 2021

  • റേസിംഗ് ഇതിഹാസം പാട്രിക് 'പാഡി' ഹോപ്കിര്‍ക്കിനും 1964-ല്‍ മോണ്ടെ കാര്‍ളോ റാലിയില്‍ Mini കൂപ്പര്‍ S ക്ലാസിക്ക് No. 37-ല്‍ അദ്ദേഹം നേടിയ ഐതിഹാസിക വിജയത്തിനുമുള്ള ആദരം
  • 15 യൂണിറ്റുകള്‍ മാത്രം, MINI ഓണ്‍ലൈന്‍ ഷോപ്പിലൂടെ മാത്രം ബുക്കിംഗിന് ലഭ്യം

MINI ഇന്ത്യ MINI 3 ഡോര്‍ ഹാച്ചായ MINI പാഡി ഹോപ്കിര്‍ക് എഡീഷന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് യൂണിറ്റായി (CBU) നല്‍കുന്ന വാഹനത്തിന്റെ 15 യൂണിറ്റുകള്‍ മാത്രമേ വില്‍പ്പനക്ക് ലഭ്യമാകൂ shop.mini.in-ലൂടെ എക്‌സ്‌ക്ലൂസീവായി ഇത് ബുക്ക് ചെയ്യാം.1964-ല്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ക്ലാസിക്ക് MINI കൂപ്പര്‍ S, ഐതിഹാസികമായ മോണ്ടെ കാര്‍ളോ റാലിയില്‍ മൂന്ന് വിജയങ്ങളില്‍ ആദ്യത്തേത് നേടി. നമ്പര്‍ 37 റെഡ് MINI കൂപ്പര്‍ S ഓടിച്ചിരുന്നത് നോര്‍ത്തേണ്‍ ഐറിഷ് റാലി ഡ്രൈവറായ പാട്രിക് 'പാഡി' ഹോപ്കിര്‍ക്ക് ആയിരുന്നു. റേസിംഗ് ഇതിഹാസത്തിനും അദ്ദേഹം നേടിയ ഐതിഹാസിക വിജയത്തിനും മുള്ള ആദരസൂചകമായി MINI, നമ്പര്‍ 37 MINI പാഡി ഹോപ്കിര്‍ക് എഡീഷനിലൂടെ വീണ്ടും അവതരിപ്പിക്കുകയാണ്. എക്‌സ്‌ക്ലൂസീവ് ഡിസൈനും അന്താരാഷ്ട്ര മോട്ടോര്‍സ്‌പോര്‍ട്ട് ചരിത്രത്തില്‍ നേടിയ ഐതിഹാസിക വിജയത്തെക്കുറിക്കുന്ന എക്വിപ്‌മെന്റ് ഫീച്ചറുകളും അടങ്ങിയിരിക്കുന്ന MINI പാഡി ഹോപ്കിര്‍ക് എഡീഷന്‍ MINI-യുടെ റേസിംഗ് പാരമ്പര്യത്തെ നിര്‍വചിച്ച ചരിത്ര നിമിഷത്തിനുള്ള ആദരവാണ്.BMW ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായ വിക്രം പവ പറഞ്ഞു 'MINI പാഡി ഹോപ്കിര്‍ക് എഡീഷന്‍ MINI-യുടെ ചാലഞ്ചര്‍ സ്പിരിറ്റിന്റെയും റേസിംഗ് ജീനുകളുടെയും പ്രതിഫലനമാണ്. ക്ലാസിക് MINI കൂപ്പര്‍ S-ല്‍ പാഡി ഹോപ്കിര്‍ക്കിന്റെ ആദ്യ മോണ്ടെ കാര്‍ളോ റാലി വിജയം ആഘോഷിക്കുന്ന വാഹനമാണിത്. മോണ്ടെ കാര്‍ളോ റാലിയിലെ തുടര്‍ച്ചയായ വിജയങ്ങള്‍ ഇന്നും ലോകമെമ്പാടുമുള്ള MINI ആരാധകര്‍ക്ക് പ്രചോദനമാണ്. MINI പാഡി ഹോപ്കിര്‍ക് എഡീഷന്‍ അവതരിപ്പിച്ചു കൊണ്ട് പുതുവര്‍ഷം തുടങ്ങുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്'.MINI പാഡി ഹോപ്കിര്‍ക് എഡീഷന്റെ എക്‌സ്‌ഷോറൂം വില  41,70,000* രൂപയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story