FINANCE

കേരള ബാങ്ക് രൂപീകരണം കോടതി വിധിക്ക് വിധേയമായാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

15 Oct 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരണം ഹൈക്കോടതി വിധിക്ക് വിധേയമായിട്ടാകുമെന്ന് സംസ്ഥാന സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ബാങ്ക് നവംബർ ഒന്നിന് തന്നെ തുടങ്ങുമെന്ന് പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് നിലവിലുള്ള 21 ഓളം കേസുകളില തീർപ്പ് അനുസരിച്ചാവും നടപ്പാക്കുകയെന്നും അദ്ദേഹം ന്യൂഏജിനോട് വ്യക്തമാക്കി.

നാലാം തീയതി കോടതി മുമ്പാകെ ആർബിഐ അനുമതി ലഭിച്ചിരിക്കുന്ന വിവരം അറിയിക്കും. കേസ് എത്രയും വേഗം കേൾക്കണമെന്നും അഭ്യർത്ഥിക്കും. എന്തായാലും പരാതികൾക്കിടയിലും ആർബിഐ അനുമതി ലഭിച്ചത് വലിയ വിജയം തന്നെയാണ്. പ്രതിപക്ഷം തുടക്കം മുതൽതന്നെ ഇതിന് തടയിടാൻ ശ്രമിക്കുകയാണ്. എതിർപ്പ് മറികടന്ന് ബാങ്ക് രൂപീകരണം ഇത്രത്തോളം മുന്നോട്ട് കൊണ്ട്പോകാൻ കഴിഞ്ഞത് നേട്ടമാണ്. ഇത് രാജ്യത്തിനാകെ മാതൃകയാണ്. കേരള ബാങ്ക് രൂപീകരണത്തിൽ വലിയ ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.



Related News


Special Story

മിനിമം ബാലന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ; എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ചുമത്തിയ പിഴ 6,155 കോടി രൂപ