LAUNCHPAD

മിബിസിന്‍റെ ഇ-സര്‍വ്വീസ് പ്ലാറ്റ് ഫോമും സൈബര്‍ ഫോറന്‍സിക് ലബോറട്ടറിയും ഇന്ന് ഉദ്ഘാടനം ചെയ്യും

Newage News

02 Dec 2021

തിരുവനന്തപുരം:  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ടെക്നോളജി സ്റ്റാര്‍ട്ടപ്പ് മിബിസിന്‍റെ ഇ-സര്‍വ്വീസ് പ്ലാറ്റ് ഫോമും സൈബര്‍ ഫോറന്‍സിക് ലബോറട്ടറിയും ഡിസംബര്‍ 2 വ്യാഴാഴ്ച വ്യവസായ-നിയമ-കയര്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

കേശവദാസപുരത്തെ  ട്രിഡ  കോംപ്ലക്സിലാണ്  മിബിസ് സിറ്റിസണ്‍ അഡ്വൈസര്‍ ഇ-സര്‍വ്വീസ്  പ്ലാറ്റ് ഫോമും മിബിസ് സൈബര്‍ ഫോറന്‍സിക് ലബോറട്ടറിയും പ്രവര്‍ത്തനമാരംഭിക്കുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ സുതാര്യവും കാര്യക്ഷമവുമായി ഗുണഭോക്താക്കളുടെ ആവശ്യമനുസരിച്ചുള്ള സേവനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനാണ് മിബിസ് സിറ്റിസണ്‍ അഡ്വൈസര്‍ ഇ-സര്‍വ്വീസ് പ്ലാറ്റ് ഫോം ലക്ഷ്യമിടുന്നത്. പൊതുഭരണം, വിദ്യാഭ്യാസം, സൈബര്‍ ഫോറന്‍സിക്, ഗവേഷണം, വാണിജ്യം, ആരോഗ്യം, നിയമം, ഗതാഗതം, ധനകാര്യം, വിനോദസഞ്ചാരം, മാനവവിഭവശേഷി തുടങ്ങി പതിനഞ്ചോളം മേഖലകളിലെ സേവനങ്ങള്‍ ഈ പ്ലാറ്റ് ഫോമില്‍ ലഭ്യമാണ്.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, സൈബറിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തട്ടിപ്പുകാരെ കണ്ടെത്തുക, സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക തുടങ്ങിയവയാണ് വിപുലമായ മിബിസ് സൈബര്‍ ഫോറന്‍സ് ലബോറട്ടറിയിലൂടെ ലക്ഷ്യമിടുന്നത്.

ഡിജിറ്റല്‍ ഫോറന്‍സിക്, സൈബര്‍ സുരക്ഷ മേഖലകളില്‍ മിബിസ് സൈബര്‍ ഫോറന്‍സിക്സ് ലബോറട്ടറിയുടെ അക്കാദമിക പങ്കാളികള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,കോട്ടയവുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. സിഡാക്കും മിബിസിന് സാങ്കേതികസഹായം നല്‍കുന്നുണ്ട്.

രാജ്യത്തുടനീളം ഇത്തരത്തിലുള്ള ലാബുകള്‍ ആരംഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനു പുറമേ എഐസിടിഇ/യുജിസി മാനദണ്ഡങ്ങള്‍ക്കനുസൃതമായി സൈബര്‍ ഫോറന്‍സിക് പാഠ്യപദ്ധതി തയ്യാറാക്കുന്നതിനുള്ള മികവും മിബിസ് സൈബര്‍ ഫോറന്‍സിക് ലാബിനുണ്ട്. സൈബര്‍ നിയമങ്ങള്‍ സംബന്ധിച്ച അറിവുകള്‍ പങ്കുവയ്ക്കുന്നതിലൂടെ മേഖലയില്‍ വിദഗ്ധരെ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ പ്രൊഫഷണല്‍ കോളേജ് ക്യാമ്പസുകളില്‍ നടപ്പാക്കിവരുന്ന 'എന്‍റിച്ച്മെന്‍റ്, എന്‍ലൈറ്റ് മെന്‍റ് ആന്‍ഡ് ഡവലപ്മെന്‍റ്' ക്യാമ്പസ് കണക്ട് പരിപാടിയുടെ ഭാഗമായി പത്തോളം പ്രൊഫഷണല്‍ എന്‍ജിനീയറിംഗ് കോളേജുകളുമായി മിബിസ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയിലെ അംഗമായ മിബിസ് സംസ്ഥാനത്തെ ഈ മേഖലയിലെ അറിവിന്‍റെ കേന്ദ്രമാക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story