ECONOMY

ഇറക്കുമതിയിലൂടെ രാജ്യത്തെ ഉള്ളി വിലക്കയറ്റം തടയാല്‍ കേന്ദ്ര സര്‍ക്കാര്‍; 2,000 ടണ്‍ സവാള ഇറക്കുമതിക്ക് ടെണ്ടര്‍ വിളിച്ചു

09 Oct 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ഉള്ളിയുടെ കയറ്റുമതി നിരോധിച്ചതിന് പിന്നാലെ ഇറക്കുമതിയിലൂടെ രാജ്യത്തെ ഉള്ളി വിലക്കയറ്റം തടയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങി. ഇതിന്‍റെ ഭാഗമായി എംഎംടിസി ഒക്ടോബറില്‍ 2,000 ടണ്‍ സവാള (വലിയ ഉള്ളി) ഇറക്കുമതിക്ക് ടെണ്ടര്‍ വിളിച്ചു. ഉള്ളി ഉല്‍പാദന സംസ്ഥാനങ്ങളിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ പല ഭാഗത്തും സവാളയ്ക്ക് വില കിലോഗ്രാമിന് 80 രൂപ വരെ ഉയര്‍ന്നിരുന്നു. 

ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് രാജ്യത്ത് നിന്നുളള ഉള്ളിക്കയറ്റുമതി നിലവില്‍ നിരോധിച്ചിരിക്കുകയാണ്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈയില്‍ വയ്ക്കാവുന്ന ഉള്ളിയുടെ അളവിനും സര്‍ക്കാര്‍ നിയന്ത്രണം ഉണ്ട്. ചെറുകിട കച്ചവടക്കാര്‍ക്ക് 100 ക്വിന്‍റലും മൊത്ത വ്യാപാരികള്‍ക്ക് 500 ക്വിന്‍റലും കൈവശം വയ്ക്കാം. 

മുന്‍ വര്‍ഷത്തെ ഏപ്രില്‍- ജൂലൈ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം സമാന കാലയളവില്‍ ഉള്ളിക്കയറ്റുമതിയില്‍ 10.7 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ തുടങ്ങിയ ഇടങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് ഉള്ളിക്കയറ്റുമതി ചെയ്യുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ