GADGET

മൊബൈല്‍ ബൊണാന്‍സ ഓഫറുമായി ഫ്ലിപ്കാർട്ട്; റിയല്‍മി 2 പ്രോ വലിയ വിലക്കുറവില്‍ സ്വന്തമാക്കാൻ അവസരം

18 Feb 2019

ന്യൂഏജ് ന്യൂസ്, ഓപ്പോയുടെ ഉപ ബ്രാന്‍‌ഡായ റിയല്‍മി 2 പ്രോ വലിയ വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം റിയല്‍; മി 2. 1000 രൂപ കുറച്ചാണ് മൊബൈല്‍ ബൊണാന്‍സ ഓഫറിന്റെ ഭാഗമായി ഫ്ലിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. ഇതോടെ ഫോണിന്റെ ബേസ് മോഡല്‍ 12,990 രൂപക്ക് സ്വന്തമാക്കാന്‍ സാധികും. 4 ജിബി റാം 64 ജി ബി വേരിയന്റിനാണ് ഈ വില.

6 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപക്കും സ്വന്തമാക്കാം. അതേസമയം 8 ജി ബി റാം 128 ജി ബി വേരിയന്റിന് വിലയില്‍ കുറവ് പ്രഖ്യാപിച്ചിട്ടില്ല ഫെബ്രുവരി 19 മുതല്‍ 23 വരെ മാത്രമായിരിക്കും ഈ ഒഫറില്‍ ഫോണ്‍ വാങ്ങാനാവുക.

കഴിഞ്ഞ സെപ്തംബറിലാണ് റിയല്‍‌മി 2 പ്രോയെ കമ്ബനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. 16 മെഗാപികസലിന്റെ പ്രൈമറി സെന്‍സറും. 2 മെഗാപിക്സലിന്റെ ഡെപ്ത് സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറകള്‍ ഫോണിന്റെ പ്രത്യേകതകളില്‍ ഒന്നാണ്

ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ എ ഐ ഇ പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 3500 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story