CORPORATE

ആമസോണിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടണമെന്ന ആവശ്യവുമായി രാജ്യത്തെ മൊബൈൽ റീടെയ്‌ലർമാർ

Newage News

03 Mar 2021

ദില്ലി: ആമസോണിന്റെ കച്ചവട രീതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രാജ്യത്തെ മൊബൈൽ റീടെയ്‌ലർമാർ ഒന്നടങ്കം രംഗത്ത്. 150000 വരുന്ന രാജ്യത്തെ റീടെയ്ൽ മൊബൈൽ കടകളുടെ ഉടമകളാണ് പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഓൺലൈൻ സ്മാർട്ട്ഫോൺ വിപണനത്തിൽ പ്രതിദിന നിയന്ത്രണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേർസ് അസോസിയേഷനാണ് കത്തയച്ചിരിക്കുന്നത്. ആമസോണിന്റെ രാജ്യത്തെ മുഴുവൻ പ്രവർത്തനവും അന്വേഷണത്തിന്റെ ഭാഗമായി വിലക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഏതെങ്കിലും സെല്ലർക്ക് പ്രത്യേക പരിഗണന നൽകുന്നേയില്ലെന്നാണ് ആമസോണിന്റെ നിലപാട്.

എന്നാൽ, പുതിയ സംഭവ വികാസത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസോ ആമസോൺ കമ്പനിയോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം ആമസോണിലെ നാല് ലക്ഷത്തോളം വരുന്ന സെല്ലർമാരിൽ 35 ഓളം പേരാണ് ആകെ ഓൺലൈൻ സ്മാർട്ട്ഫോൺ വിപണിയുടെ മൂന്നിൽ രണ്ട് ഭാഗവും കൈയ്യാളുന്നത്. ഈ സാഹചര്യത്തിൽ ഓൺലൈൻ വഴി ഒരു സെല്ലർക്ക് പ്രതിദിനം നടത്താവുന്ന വിൽപ്പന പരമാവധി അഞ്ച് ലക്ഷം രൂപയാക്കി നിജപ്പെടുത്തണമെന്ന ആവശ്യം റീടെയ്‌ൽ കടയുടമകൾ ഉന്നയിച്ചിരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story