ECONOMY

സാമ്പത്തീക പരിഷ്കരണ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്; അടിസ്ഥാന സൗകര്യ വികസന രംഗത്ത് 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ പദ്ധതി

02 Dec 2019

ന്യൂഏജ് ന്യൂസ്, ദില്ലി: സാമ്പത്തിക വളർച്ച താഴേക്ക് പോകുന്നത് രാജ്യത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ഭീതിക്കിടെ, പരിഷ്കരണ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. അഞ്ച് വർഷം കൊണ്ട് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് നീക്കം. വിപണിയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഉദ്ദേശം.

2013 ന് ശേഷം ഏറ്റവും താഴ്ന്ന സാമ്പത്തിക വളർച്ചാ നിരക്കാണ് ഇക്കഴിഞ്ഞ പാദത്തിലുണ്ടായത്. 2019- 20 ലെ ജൂലൈ- സെപ്തംബർ പാദത്തിൽ 4.5 ശതമാനമായിരുന്നു വളർച്ച. ഒരു വിഭാഗം ഉദ്യോഗസ്ഥർ പുതിയ പദ്ധതികളുടെ പഠനത്തിലാണെന്നും ഫണ്ട് തയ്യാറായാലുടൻ ഇത് ഈ പദ്ധതികളിലേക്ക് നിക്ഷേപിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഈ ടാസ്കുകൾ പൂർത്തിയായെന്നും ഡിസംബർ 15 നകം കുറഞ്ഞത് പത്ത് പദ്ധതികൾക്ക് പണം കൈമാറുമെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. 2014 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ മോദി സർക്കാരിന് എന്നാല്‍, ഈ ലക്ഷ്യം നേടാനായിരുന്നില്ല. ഇക്കഴിഞ്ഞ മെയ് മാസത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ സർക്കാർ 2025 ൽ ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി