ECONOMY

പൊതു ബജറ്റിനു മുന്നോടിയായി വിദഗ്ധരുമായി പ്രധാനമന്ത്രിയുടെ ചർച്ച; നിർമല സീതാരാമൻ പങ്കെടുത്തില്ല, പാർട്ടിനേതാക്കളുമായി ബജറ്റ് ചർച്ചയിലെന്ന് വിശദീകരണം

Newage News

10 Jan 2020

ന്യൂഡൽഹി: പൊതു ബജറ്റിനു മുന്നോടിയായി സാമ്പത്തിക ശാസ്ത്രജ്ഞരും വിവിധ മേഖലകളിലെ വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.

പ്രധാനമന്ത്രി ചർച്ച നടത്തുമ്പോൾ ധനമന്ത്രി ബിജെപി ആസ്ഥാനത്ത് പാർട്ടി നേതാക്കളുമായി ബജറ്റ് ചർച്ച നടത്തുകയായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

നിതി ആയോഗ് ആസ്ഥാനത്ത് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ അധ്യക്ഷൻ ബിബെക് ദെബ്രോയ്, നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവരും പങ്കെടുത്തു.

ധനമന്ത്രിയുടെ അസാന്നിധ്യത്തെക്കുറിച്ച് ശശി തരൂർ ഉൾപ്പെടെ പലരും ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ചു. ധനമന്ത്രി കഴിഞ്ഞ മാസം 20ന് സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തിയതാണെന്ന് നിർമലയുടെ ഓഫിസ്, ട്വിറ്ററിലൂടെ മറുപടി നൽകി.

ബജറ്റിനെക്കുറിച്ച് ആശയങ്ങൾ പങ്കുവയ്ക്കണമെന്ന് മോദി ട്വിറ്ററിലൂടെ ഇന്നലെയും അഭ്യർഥിച്ചു. നേരത്തേയും പ്രധാനമന്ത്രിയും ധനമന്ത്രിയും വെവ്വേറെ ആശയങ്ങൾ ക്ഷണിച്ചിരുന്നു.

ശ്രീധർ ആചാര്യ, എൻ.നാഗരാജ്, ഫർസാന അഫ്രീദി തുടങ്ങിയ സാമ്പത്തിക വിദഗ്ധരും അപ്പാറാവു മല്ലവരപ്പു, ദീപക് കാൽറ, പതഞ്ജലി ജി.കേശ്‌വാനി, ദീപക് സേത്ത് തുടങ്ങിയ വ്യവസായികളും പങ്കെടുത്തു.

പാർട്ടി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ, ജനറൽ സെക്രട്ടറിമാരായ ഭുപീന്ദർ യാദവ്, അരുൺ സിങ് തുടങ്ങിയവരാണ് ബിജെപി ആസ്ഥാനത്തെ ചർച്ചയിൽ പങ്കെടുത്തത്. 

English Summary: Consider Inviting Finance Minister: Congress Mocks PM's Budget Meet

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ